വൈത്തിരി: വയനാട് വൈത്തിരിയില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ പുറത്തെടുത്തു. വൈത്തിരി വട്ടവയല്‍ സ്വദേശി ഗോപിയുടെ വീടിന്റെ കിണറ്റിലാണ് പുലി വീണത്. ഇന്നലെ രാത്രിയില്‍ വീണ പുലിയെ ഫോറസ്റ്റുദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കിണറിന് പുറത്തെത്തിച്ചു.
രാവിലെ ശബ്ദം കേട്ട് വീട്ടുകാര്‍ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ പുറത്തെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. പുലിയെ മയക്കുവെടി വെച്ച ശേഷം വലയിട്ട് കുടുക്കി മുകളിലേക്ക് കയറ്റുകയായിരുന്നു.
കിണറ്റില്‍ വീണതിനെ തുടര്‍ന്നുള്ള പരുക്കുകളൊന്നും പുലിക്കില്ലെന്നും പുലിയെ കാട്ടിലേക്ക് തിരിച്ചുവിടുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Content Highlights: tiger rescued from well in Vythiri