മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ നാട്ടിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നു. പ്രകോപിതരായ നാട്ടുകാര്‍ മാനന്തവാടിയില്‍ നിന്നും കണ്ണൂരിലേക്കും ഇരിട്ടിയിലേക്കുമുള്ള റോഡ് ഉപരോധിച്ചു. ഡി.എഫ്.ഒയും സബ് കളക്ടറുമെത്തി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്ന് പിന്നീട് സമരം ഒത്തുതീര്‍പ്പായി. കടുവാശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാുമാവശ്യപ്പെട്ടാണ് രാവിടെ എട്ടുമുതല്‍ റോഡ് ഉപരോധിച്ചത്. 

TIGER CAGEതലപ്പുഴ 43 ലെ പറയിടം ജോര്‍ജ്ജിന്റെ രണ്ട് പോത്തുകളെയാണ് ശനിയാഴ്ച പുലര്‍ച്ചെ കടുവ കൊന്നുതിന്നത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കടുവ രക്ഷപ്പെട്ടിരുന്നു. തവിഞ്ഞാല്‍ പഞ്ചായത്തിലെ കൊളങ്ങാട് എസ്റ്റേറ്റിലും കഴിഞ്ഞ ദിവസം കടുവ ഇറങ്ങി. അന്ന് രണ്ട് കാട്ടുപന്നികളെ കൊന്നതാണ് ജനങ്ങളില്‍ ഭീതി പടര്‍ത്തിയത്. കടുവയെ കൂട് വെച്ച് പിടിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മാനന്തവാടി - വാളാട് റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റില്‍ കൂട് വെച്ചെങ്കിലും കടുവ കുടുങ്ങിയില്ല.

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനമായത്. കൂടാത് രണ്ട് സ്ഥലങ്ങളില്‍ കൂടി കടുവയെ പിടിക്കാനുള്ള കൂട് സ്ഥാപിക്കാനും ധാരണയായി. ജനപ്രതിനിധികളും ഡി.എഫ്.ഒ നരേന്ദ്രനാഥ് വെള്ളൂര്‍, സബ് കളക്ടര്‍ ശ്രീരാം സാംബ ശിവറാവു എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച നടത്തിയത്.