മുന്‍വശത്തെ രണ്ടുപല്ലില്ല, പക്ഷേ 20 ആടുകളേയും 2 പശുക്കളേയും ഇരയാക്കി,ആടിന്റെ എല്ലുപോലും ബാക്കിയില്ല


പൊന്മുടിക്കോട്ട കുപ്പമുടി എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണ പത്തുവയസ്സ് വരുന്ന പെൺകടുവ | ഫോട്ടോ: എം.വി. സിനോജ്

വയനാട്: മീനങ്ങാടി മൈലമ്പാടിയിലും പിന്നീട് കൃഷ്ണഗിരിയിലും റാട്ടക്കുണ്ടിലുമായി ഒട്ടേറെവളര്‍ത്തുമൃഗങ്ങളെ ഇരയാക്കിയ കടുവയാണ് കൂട്ടിലകപ്പെട്ടത്. വലിയ മൃഗങ്ങളെ കീഴ്പ്പെടുത്താന്‍ ആരോഗ്യമില്ലാത്ത കടുവ ഭക്ഷിച്ചവയിലേറെയും ആടുകളായിരുന്നു. പിന്നെ മാനും പന്നിയുമുള്‍പ്പെടെ കാട്ടുമൃഗങ്ങളെയും. പൊന്‍മുടിക്കോട്ടയിലാണ് കടുവ കുടുങ്ങിയതെങ്കിലും ആശ്വസിക്കുന്നത് മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളാണ്.

മൂന്നുമാസത്തിനിടെ രണ്ടുപശുക്കളെയും 20 ആടുകളെയുമാണ് മീനങ്ങാടി പഞ്ചായത്തിന്റെ വിവിധപ്രദേശങ്ങളില്‍നിന്ന് കടുവ ആക്രമിച്ചുകൊന്നത്. മൈലമ്പാടി മണ്ഡകവയലില്‍ കടുവയ്ക്കായി സ്ഥാപിച്ചകൂട്ടില്‍ കടുവക്കുഞ്ഞ് കുടുങ്ങിയതിനുശേഷം അവിടെ കാര്യമായ പ്രശ്‌നമുണ്ടായിരുന്നില്ല. പക്ഷേ, ഒരുമാസത്തിനുള്ളില്‍ കടുവ കൊളഗപ്പാറ, കൃഷ്ണിഗിരി ഭാഗത്ത് പ്രത്യക്ഷപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങില്‍ ആടുകളെ ആക്രമിച്ചതോടെ ജനം ഭീതിയിലായിരുന്നു.കടുവ കൊന്ന ആടുകളുടെ ജഡവുമായി ജനം സി.സി.യിലും കൊളഗപ്പാറയിലും റോഡുപരോധിച്ചു. കടുവയെ മയക്കുവെടിവെക്കാന്‍ അനുമതി ലഭിച്ചെങ്കിലും അതും ഫലംകണ്ടില്ല.മൂന്നുദിവസം മുമ്പാണ് പൊന്‍മുടിക്കോട്ട പ്രദേശത്ത് കടുവയെ ചിലര്‍ നേരില്‍ക്കണ്ടത്. ഇതോടെ വനംവകുപ്പ് കൂടുസ്ഥാപിച്ചു.കൂടുതല്‍ ഭീതിവിതച്ച പ്രദേശങ്ങളില്‍നിന്ന് ഏറെയകലെയാണ് കടുവ കുടുങ്ങിയതെങ്കിലും വലിയ ആശ്വാസത്തിലാണ് ജനങ്ങള്‍.അതേസമയം മണ്ഡകവയലില്‍ സ്ഥാപിച്ച കൂട്ടിലകപ്പെട്ടശേഷം തുറന്നുവിട്ട കടുവക്കുഞ്ഞ് ഇപ്പോഴും ജനവാസകേന്ദ്രങ്ങളില്‍ ഉണ്ടെന്നാണ് നിഗമനം. അന്ന് കൂട്ടിനുപുറത്ത് ബഹളംവെച്ച തള്ളക്കടുവയാണ് ഇന്ന് കൂട്ടിലകപ്പെട്ടതെന്നും കരുതുന്നു.

പല്ലില്ലെങ്കിലും ശൗര്യത്തിനൊട്ടും കുറവില്ല

മുന്‍വശത്തെ പല്ലുകള്‍ രണ്ടെണ്ണം കൊഴിഞ്ഞെങ്കിലും പെണ്‍കടുവയ്ക്ക് ശൗര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. രാവിലെ കൂട് പരിശോധിക്കാനെത്തിയപ്പോള്‍, ആകര്‍ഷിക്കാനായി കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ എല്ലുപോലും ബാക്കിവെക്കാതെ അകത്താക്കിയശേഷം വിശ്രമത്തിലായിരുന്നു. കടുവ കുടുങ്ങിയ വാര്‍ത്തയറിഞ്ഞ് എട്ടുമണിമുതല്‍ പലഭാഗത്തുനിന്നും ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ കൂട്ടിലകപ്പെട്ടതിനെക്കൂടാതെ പരിസരത്ത് മറ്റൊരു കടുവകൂടിയുണ്ടെന്ന സംശയത്തില്‍ വനംവകുപ്പ് തിരച്ചില്‍നടത്തി. കടുവയകപ്പെട്ട കൂട് ടാര്‍പായകൊണ്ട് മൂടുകയുംചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരെയും അരക്കിലോമീറ്റര്‍ അകലെ കവാടത്തില്‍ തടഞ്ഞു. വേറെ കടുവയില്ലെന്ന് ഉറപ്പാക്കിയശേഷമാണ് കൂടിനടുത്തേക്ക് അനുമതി നല്‍കിയത്.

നടപടികള്‍ പൂര്‍ത്തിയാക്കിയ രണ്ടരമണിക്കൂര്‍ക്കൊണ്ട് പ്രദേശം ജനസാഗരമായി. ട്രാക്ടറില്‍ കയറ്റിക്കൊണ്ടുവന്ന കടുവയെ പൊതുജനങ്ങളെ കാണിച്ചശേഷമാണ് ബത്തേരിയിലേക്ക് കൊണ്ടുപോയത്.

Content Highlights: tiger, wayanad, forest department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented