Photo: Screengrab/ Mathrubhumi news
ഇടുക്കി: കട്ടപ്പന വാഴവരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ ചത്തനിലയിൽ. കുളത്തിലാണ് കടുവയെ ചത്തനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് കട്ടപ്പന വാഴവരമേഖലയിൽ വന്യജീവി ആക്രമണം ഉണ്ടായി എന്ന വാർത്ത വന്നത്. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. ഇത് കടുവയുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പ്രദേശത്ത് തന്നെ ഉള്ള ഒരാളുടെ കൃഷിയിടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഓടിപ്പോയ സമയത്ത് കുളത്തിൽ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി വിശദമായ പരിശോധന നടത്തും.
Content Highlights: tiger found dead in pond at idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..