തോമസ്
വയനാട്: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കർഷകൻ മരിച്ചു. തോമസ് (സാലു 50) പള്ളിപ്പുറമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തുവച്ചാണ് കടുവ ആക്രമിച്ചത്.
കടുവയുടെ ആക്രമണത്തിൽ ഇയാളുടെ കൈകൾക്കും കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടുവയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
സമീപപ്രദേശത്തൊന്നും വനം ഇല്ലാത്തതിനാല്‍ കടുവ ഇവിടെയെത്തിയത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Content Highlights: tiger attack one dead in wayanad
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..