കടുവ ആക്രമണം ഉണ്ടായ മാനന്തവാടി പുതുശ്ശേരിയിൽ തിരച്ചിലിനെത്തിയ വനപാലകരെ നാട്ടുകാർ പ്രതിഷേധമറിയിക്കുന്നു.
മാനന്തവാടി (വയനാട്): കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്ഷകന് മരിച്ചതോടെ വയനാട്ടുകാര്‍ കടുത്ത ആശങ്കയില്‍. വ്യാഴാഴ്ച രാവിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി വെള്ളാരംകുന്നിലാണ് കടുവയുടെ ആക്രമണമുണ്ടായത്. പറമ്പില്‍ കൃഷിപ്പണിയിലേര്‍പ്പെട്ടിരുന്ന തോമസ് പള്ളിപ്പുറത്തിനെയാണ് കടുവ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലിരിക്കെ മരിച്ചു. മുമ്പ് പലതവണ കടുവ ആക്രമണങ്ങള്‍ വയനാട്ടില്‍ ഉണ്ടായിട്ടുണ്ടെങ്കിലും മനുഷ്യനെ കടുവ ആക്രമിക്കുന്ന സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സമീപത്തെങ്ങും വനപ്രദേശമില്ലാത്തതിനാല് കടുവ എങ്ങനെ ഇവിടെയെത്തി എന്നതില്‍ നാട്ടുകാര്‍ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്.
സമീപകാലത്തൊന്നും ഇത്തരം വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിട്ടില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. കടുവയെ പിടികൂടുന്നത് വരെ വനപാലകരെ വിട്ടയക്കില്ലെന്നാണ് നാട്ടുകാര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്.
90 ശതമാനത്തോളം കര്‍ഷകര്‍ താമസിക്കുന്ന പ്രദേശത്താണ് കടുവയുടെ ആക്രമണമുണ്ടായത്. കാപ്പി, കുരുമുളക്, കപ്പ, വാഴ തുടങ്ങിയവയുടെ വിളവെടുപ്പും പരിപാലനവുമൊക്കയായി മിക്കവരും കൃഷിയിടത്തിലിറങ്ങുന്ന സമയം കൂടിയാണിത്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അത്യാവശ്യകാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാകാതെ വീടുകളില്‍ തങ്ങുകയാണിവര്‍. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ വാര്‍ഡില്‍ 440 കുടുംബങ്ങളാണുള്ളത്. മൂന്ന് ആദിവാസി കോളനികളും തൊട്ടടുത്തുണ്ട്.
കടുവയുടെ സാന്നിധ്യമറിഞ്ഞയുടനെ വനപാലകരെ വിവരം അറിയിച്ചെങ്കിലും വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നുമില്ലാതെയാണ് ഇവര്‍ സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തോമസിനെ കടുവ ആക്രമിച്ചത്. ഇതിന് ശേഷമാണ് തിരച്ചിലാവശ്യമായ സന്നാഹങ്ങളും മയക്കുവെടി വെക്കാനുള്ള തോക്കുകളുമൊക്കെയായി ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. നാട്ടുകാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ കടുവയ്ക്കായി തിരച്ചില്‍ തുടരുകയാണ്. ഡെപ്യൂട്ടി കളക്ടര്‍, തഹസീര്‍ദാര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരും തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.
Content Highlights: tiger attack at wayand puthussery, locals in fear, tiger attack
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..