പുതുശ്ശേരി വെള്ളാരംകുന്നിൽ കടുവയിറങ്ങിയ പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. കടുവയുടെ കാൽപ്പാട്.
മാനന്തവാടി: വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് സ്റ്റേഷന് പരിധിയിലുള്ള പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശവാസിയായ തോമസ്(സാലു-50) പള്ളിപ്പുറത്തിന് കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തു. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.
തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന സ്ത്രീകളാണ് കടുവയെ ആദ്യമായി കണ്ടത്. തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ തിരച്ചില്‍ തുടരുന്നതിനിടെയാണ് കടുവ തോമസിനെ ആക്രമിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കടുവയ്ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
സമീപപ്രദേശത്തൊന്നും വനം ഇല്ലാത്തതിനാല്‍ കടുവ ഇവിടെയെത്തിയത് നാട്ടുകാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Content Highlights: tiger attack at wayanad puthussery, tiger attack, kerala news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..