തെളിഞ്ഞ മാനംകണ്ട് ഇറങ്ങരുത്,കാട്ടില്‍ മഴയുണ്ട്; തുഷാരഗിരിയില്‍ ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


തുഷാരഗിരിയിലെ വെള്ളച്ചാട്ടം മലവെള്ളപ്പാച്ചിലിന് തൊട്ടുമുമ്പും, ഉണ്ടായ ശേഷവും

കോടഞ്ചേരി: ബുധനാഴ്ച വൈകീട്ട് തുഷാരഗിരിയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന ഒട്ടേറെപ്പേരെയാണ് ഇക്കോടൂറിസം ഗൈഡുകള്‍ വിസിലടിച്ച് പാഞ്ഞെത്തി കരയ്ക്ക്കയറ്റി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ ആര്‍ത്തലച്ചെത്തിയ മലവെള്ളപ്പാച്ചില്‍ കണ്ട് വിനോദസഞ്ചാരികള്‍ പകച്ചുപോയി. പശ്ചിമഘട്ട വനമേഖലയിലെ ശക്തമായ മഴയെത്തുടര്‍ന്ന് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും അപ്രതീക്ഷിത മലവെള്ളപ്പാച്ചിലാണുണ്ടായത്.

ഇരുവഞ്ഞിപ്പുഴയിലിറങ്ങിയ യുവാവ് ഇരച്ചെത്തിയ വെള്ളംകണ്ട് ഉയരമുള്ള പാറക്കൂട്ടത്തില്‍ കയറി. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരെത്തി അവിടെയുണ്ടായിരുന്ന വടം എറിഞ്ഞുകൊടുത്ത് കരയ്ക്കുകയറ്റി. ഇതിനു തൊട്ടുമുമ്പ് പുഴയ്ക്കക്കരെ കടന്ന മറ്റൊരുസംഘം ഒഴുക്ക് കുറഞ്ഞപ്പോഴാണ് പുഴയ്ക്ക് ഇക്കരെ കടന്നത്. ഏതാനും ദിവസംമുമ്പ് കൂടരഞ്ഞി ഉറുമിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി.തെളിഞ്ഞ മാനംകണ്ട് പുഴയിലിറങ്ങരുത്, കാട്ടില്‍ മഴയുണ്ട്

നഗരപ്രദേശത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരികള്‍ തെളിഞ്ഞ മാനംകണ്ട് പുഴകളില്‍ ഇറങ്ങുന്നത് പതിവാണ്. വനമേഖലയില്‍ പെയ്യുന്ന മഴയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാവില്ല. തദ്ദേശീയരായ നാട്ടുകാര്‍ പറയുന്നത് വകവെക്കുകയുമില്ല. പൊടുന്നനെ എത്തുന്ന മലവെള്ളപ്പാച്ചിലില്‍ ഒന്നുംചെയ്യാന്‍ സമയം കിട്ടിയെന്നുവരില്ല. മിനുസമേറിയതും വഴുക്കലുള്ളതുമായ പാറക്കെട്ടുകളിലൂടെ വേഗത്തില്‍ രക്ഷപ്പെടാനും സാധിക്കില്ല. മുന്നറിയിപ്പ് ബോര്‍ഡുകളുടെയും സുരക്ഷാഗാര്‍ഡുകളുടെയും അപര്യാപ്തത പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. തുഷാരഗിരിയില്‍ 15 ഇക്കോടൂറിസം ഗൈഡുകള്‍ ഉള്ളതിനാല്‍ ഇവിടെ വിനോദസഞ്ചാരികളെ നിയന്ത്രിക്കാനാകുന്നുണ്ട്. പതങ്കയത്ത് സുരക്ഷാ ഗാര്‍ഡുകളില്ല. അരിപ്പാറയില്‍ രണ്ടുപേര്‍ മാത്രം.

കടന്നുപോയ ഒഴിവുദിനങ്ങളില്‍ രണ്ടായിരത്തോളം വിനോദസഞ്ചാരികള്‍ തുഷാരഗിരിയില്‍ മാത്രമെത്തി. ബുധനാഴ്ച ഇത് 2500 ആയി ഉയര്‍ന്നു. പ്രവൃത്തിദിവസം ആയിട്ടും വ്യാഴാഴ്ച അഞ്ഞൂറോളം പേരെത്തി. അരിപ്പാറ, പതങ്കയം, ഒലിച്ചുചാട്ടം, കോഴിപ്പാറ എന്നിവിടങ്ങളിലേക്ക് എത്തുന്നവരും ഒട്ടേറെ.

കാലവര്‍ഷം ശമിച്ചതോടെ തുഷാരഗിരി സന്ദര്‍ശിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയിരുന്നു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ പുഴകളില്‍ ഇറങ്ങുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിന് മഴ കുറഞ്ഞതോടെ അയവ് വന്നു. ഇടവിട്ട് പെയ്യുന്ന തീവ്രമഴ കണക്കിലെടുത്ത് മഴകഴിയുംവരെ മലയോരത്തെ പുഴകളിലുള്ള നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് ആവശ്യമുയരുകയാണ്.

അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ യുവതി മരിച്ചത് രണ്ടു ദിവസം മുമ്പ്

കരുവാരക്കുണ്ടില്‍ രണ്ട് ദിവസം മുമ്പുണ്ടായ പ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട യുവതിക്ക് കുടുംബാംഗങ്ങളുടെ മുന്നില്‍വെച്ചാണ് ദാരുണാന്ത്യമുണ്ടായത്.. കല്‍ക്കുണ്ട് റിസോര്‍ട്ടിനു സമീപത്തെ ചോലയില്‍ കുളിക്കാനിറങ്ങിയ ആലപ്പുഴ ചന്തിരൂര്‍ മുളയ്ക്കപറമ്പില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകള്‍ ആര്‍ഷ(24)യാണ് മരിച്ചത്. ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയായിരുന്നു.

കുടുംബസമേതം കല്‍ക്കുണ്ടിലുള്ള അമ്മായിയുടെ വീട്ടില്‍ വിരുന്നിനുവന്നതാണ്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ചോലയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

മരിച്ച ആര്‍ഷ

മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തെളിഞ്ഞ ഒഴുക്കുകുറവുള്ള അവസ്ഥയിലായിരുന്നു ചോല. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടായത്. ഒരുമാസം മുന്‍പും കല്‍ക്കുണ്ട് മലയോരത്തില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. പുറത്തുനിന്ന് എത്തിയവര്‍ക്ക് മലയോരത്ത് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയെക്കുറിച്ച് അറിവില്ലാതെപോയതാണ് അപകടത്തിലേക്കു വഴിവെച്ചത്. കൂടെയുണ്ടായിരുന്നവരും ഒഴുക്കില്‍പ്പെട്ടെങ്കിലും അവര്‍ രക്ഷപ്പെട്ടു.

നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ കല്‍ക്കുണ്ട് ക്രിസ്ത്യന്‍ പള്ളിക്കു പിറകില്‍ ഒലിപ്പുഴയിലെ പാറയില്‍ തങ്ങിനില്‍ക്കുന്നനിലയില്‍ ആര്‍ഷയെ കണ്ടെത്തി. ഉടന്‍ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: thusharagiri-mountain flood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented