മാതൃഭൂമി സ്വാതന്ത്ര്യസമരകാലമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നു - തുഷാര്‍ഗാന്ധി


മാതൃഭൂമി സന്ദര്‍ശിച്ച് ശതാബ്ദിയാശംസ നേര്‍ന്ന് ഗാന്ധിജിയുടെ പ്രപൗത്രന്‍

മാതൃഭൂമിക്ക് ശതാബ്ദിയാശംസകൾ നേരാൻ കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിലെത്തിയ മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർഗാന്ധി സ്വീകരണം ഏറ്റുവാങ്ങിയശേഷം സംസാരിക്കുന്നു. മാതൃഭൂമി വൈസ് പ്രസിഡന്റ്-ഓപ്പറേഷൻസ് ദേവിക ശ്രേയാംസ്‌കുമാർ, മുഴുവൻസമയ ഡയറക്ടർ പി.വി. ഗംഗാധരൻ, മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് എന്നിവർ സമീപം.

കോഴിക്കോട്: മാതൃഭൂമി സ്വാതന്ത്ര്യസമരകാലത്തെ മഹത്തായ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയും സാമൂഹികപ്രശ്‌നങ്ങളില്‍ പോരാട്ടവീര്യം തുടരുകയും ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് മഹാത്മാഗാന്ധിയുടെ പ്രപൗത്രന്‍ തുഷാര്‍ഗാന്ധി പറഞ്ഞു. മാതൃഭൂമി ഹെഡ് ഓഫീസ് സന്ദര്‍ശിച്ച് ശതാബ്ദിയാശംസ നേര്‍ന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെല്ലുവിളികളുടെ ഇക്കാലത്ത് സത്യം വിളിച്ചുപറയാന്‍ അസാധാരണധൈര്യം വേണം. പ്രൗഢവും ശ്രേഷ്ഠവുമായ പാരമ്പര്യമുള്ള മാതൃഭൂമി സത്യത്തിന്റെ ശബ്ദമാണ്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചാരണങ്ങളും ഒരു ഫാക്ടറിയിലെന്നപോലെ നിര്‍മിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത് അവ യഥാര്‍ഥ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളെ മറയ്ക്കുന്നു. ആ സാഹചര്യത്തില്‍ കര്‍ഷകരുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങളും പാരിസ്ഥിതികപ്രതിസന്ധികളും മാതൃഭൂമി കാലങ്ങളായി വെളിച്ചത്തുകൊണ്ടുവരുന്നു. കേരളത്തിന്റെ ചരിത്രം മാതൃഭൂമിയുമായി ഇഴചേര്‍ന്നിരിക്കുന്നത് അതിനാലാണെന്ന് തുഷാര്‍ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട മാതൃഭൂമി പിന്നിട്ട നൂറ്റാണ്ട് ത്യാഗങ്ങളുടേതും സാമൂഹികപരിവര്‍ത്തനശ്രമങ്ങളുടേതുംകൂടിയായിരുന്നെന്ന് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ ഖദര്‍ഷാള്‍ അണിയിച്ച് തുഷാര്‍ഗാന്ധിയെ സ്വീകരിച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 'ഐതിഹ്യമാല', എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്നീ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ആര്‍ട്ടിസ്റ്റ് മദനന്‍ വരച്ച മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുള്ള ആല്‍ബവും തുഷാര്‍ഗാന്ധിക്ക് സമ്മാനിച്ചു.

ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, മുഴുവന്‍സമയ ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, കമ്പനി ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് ദേവിക ശ്രേയാംസ്‌കുമാര്‍, സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ വി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു. മാതൃഭൂമിയില്‍ സൂക്ഷിച്ചിട്ടുള്ള, വെടിയേറ്റുവീണിടത്തുനിന്നുശേഖരിച്ച മഹാത്മാവിന്റെ രക്തംപുരണ്ട മണ്ണിനുമുന്നില്‍ തുഷാര്‍ഗാന്ധി പ്രണാമമര്‍പ്പിച്ചു. ഗാന്ധിജി മാതൃഭൂമിയിലേക്കു നടന്നുകയറിയ പടികളും വിവിധ അവസരങ്ങളില്‍ മാതൃഭൂമിപത്രം ഗാന്ധിജിയെക്കുറിച്ച് പുറത്തിറക്കിയ പ്രത്യേകപതിപ്പുകളും കൊച്ചുമകന്റെ മകന്‍ താത്പര്യപൂര്‍വം കണ്ടു. ഗാന്ധി പീസ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണന്‍, സെക്രട്ടറി യു. രാമചന്ദ്രന്‍, സര്‍വോദയ മണ്ഡലം സംസ്ഥാനപ്രസിഡന്റ് ഡോ. ജോസ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: Thushar Gandhi Mathrubhumi kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented