തളിക്കുളം തമ്പാൻ കടവ് ബീച്ചിൽനിന്നു കാണാതായവരെ തിരയാനായി മത്സ്യത്തൊഴിലാളികൾ വള്ളമിറക്കുന്നു | ഫോട്ടോ: ഫിലിപ്പ് ജേക്കബ്|മാതൃഭൂമി
തൃശ്ശൂര്‍: തൃശ്ശൂര്‍ തളിക്കുളത്ത് വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത്.
ഉള്‍ക്കടലില്‍ 18 നോട്ടിക്കല്‍ മൈലോളം അകലെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയിരുന്നത്. ഇവിടെ വെച്ച് വള്ളം മുങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിനായി പോയത്. തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ വള്ളം മുങ്ങുന്ന കാര്യം ഇവരില്‍ ഒരാള്‍ കരയില്‍ അറിയിക്കുകയായിരുന്നു.
കരയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡും മറ്റ് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. ഉച്ചയോടു കൂടിയാണ് നാലുപേരെയും രക്ഷപ്പെടുത്തിയത്. ആരുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. ഉടന്‍ തന്നെ ഇവരെ കരയില്‍ എത്തിക്കും.
content highlights: thrissur thalikkulam fishermen rescued
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..