മരിയയും ലൂയിസും ആശുപത്രിയിൽ
തൃശ്ശൂർ: “ഓരോ തവണയും ആശുപത്രിമുറിയുടെ അകത്തേക്ക് പോകുമ്പോൾ, (അവർ എന്നെ അകത്തേക്ക് കടത്തിവിടുമ്പോൾ), മരിയയെ കാണുമ്പോൾ, ഞാൻ അക്ഷരാർഥത്തിൽ എല്ലാം മറക്കുന്നു. ഞാൻ അവൾക്കുവേണ്ടി പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നു. ഇത് ഒരു നീണ്ട പ്രക്രിയയാണ്, പക്ഷേ ഞങ്ങൾ ഒരുമിച്ച് നേരിടാൻ പോകുന്നു” - ലൂയിസ് ട്വിറ്ററിൽ കുറിച്ചു.
ചാവക്കാട്ട് അപകടത്തിൽപ്പെട്ട സ്പാനിഷ് സൈക്കിൾ യാത്രിക മരിയയുടെ പങ്കാളിയാണ് ലൂയിസ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മരിയ ഐ.സി.യു.വിലാണ്. ആശുപത്രിക്കാർ മരിയയെ നന്നായി പരിചരിക്കുന്നുണ്ടെന്നും തനിക്ക് കിടക്കയുള്ള ഒരു മുറി കിട്ടിയിട്ടുണ്ടെന്നും ലൂയിസ് ട്വിറ്ററിൽ കുറിച്ചു.
സൈക്കിളിൽ ലോകം ചുറ്റുന്ന ദന്പതിമാർ സഞ്ചരിച്ചിരുന്ന ബൈക്ക് ഡിസംബർ 21-നാണ് ചാവക്കാട്ട് അപകടത്തിൽപ്പെട്ടത്. പുതുവർഷദിനത്തിൽ ഗോവയിലെത്തേണ്ടിയിരുന്നതിനാൽ ബെക്കിലായിരുന്നു യാത്ര. ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം. മരിയയുടെ കാലിലെ എല്ലുകൾ ഒടിഞ്ഞു. നട്ടെല്ലിനും പരിക്കേറ്റു.
“ഞങ്ങൾക്ക് ഒരു അപകടം സംഭവിച്ചു. മോട്ടോർ സൈക്കിളും കാറും എതിർദിശയിൽ ഇടിച്ചു. അതെങ്ങനെ സംഭവിച്ചു എന്നറിയില്ല. മോട്ടോർ സൈക്കിളിന്റെ നിയന്ത്രണം കിട്ടിയപ്പോൾ തിരിഞ്ഞുനോക്കി. നടുറോഡിൽ മരിയ അലറിക്കരയുന്നത് കണ്ടു. ഞാൻ മോട്ടോർ സൈക്കിൾ ഉപേക്ഷിച്ച് അവളുടെ അടുത്തേക്ക് ഓടി. എനിക്ക് അവളുടെ കാലിലേക്ക് നോക്കാൻപോലും കഴിഞ്ഞില്ല. അതിൽനിന്ന് രക്തം വരുന്നുണ്ടായിരുന്നു. സ്ട്രെച്ചറിൽ കയറ്റിയ ഉടനെ ബോധം നഷ്ടപ്പെട്ടു. ആശുപത്രിയിലെത്തിച്ചു. തകർന്ന ഇടുപ്പെല്ലിനും ഒടിഞ്ഞ തുടയെല്ലിനും അന്നു രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞു. ഞങ്ങൾ സുഖമായും ഒരുമിച്ചും കഴിയുന്നതിൽ നന്ദി പറയുന്നു- ട്വിറ്ററിൽ ലൂയിസ് എഴുതി.
Content Highlights: thrissur spain cycling couples road accident at chavakkad thanks kerala health system
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..