തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ പൂരം നടത്താന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി.

ജില്ലാ കളക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം അധികൃതര്‍ തുടങ്ങിയവരാണ് ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.

എത്രത്തോളം ജനപങ്കാളിത്തം പൂരത്തില്‍ വേണമെന്നതടക്കമുള്ള കാര്യങ്ങള്‍ തുടര്‍ യോഗങ്ങളില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനിക്കും. മാര്‍ച്ചോടെ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. 

പൂരം പ്രദര്‍ശനം നടത്താനും നിലവില്‍ ദേവസ്വം അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ അധ്യക്ഷതയിലാണ് ഉന്നതതല യോഗം ചേര്‍ന്നത്.

Content Highlights: Thrissur pooram will be held