തൃശ്ശൂർ പൂരം ഫയൽ ചിത്രം | ഫോട്ടോ: സിദ്ദീഖുൽ അക്ബർ
തൃശ്ശൂര്‍: കോവിഡ് മഹാമാരി കാലത്ത് തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്. കെ.ജി ശങ്കരപ്പിള്ള, വൈശാഖന്‍, കല്‍പ്പറ്റ നാരായണന്‍, കെ വേണു തുടങ്ങിയ സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്ത് നല്‍കിയത്. 34 സാംസ്‌കാരിക പ്രവര്‍ത്തകരാണ് കത്തില്‍ ഒപ്പിട്ടത്.
നിയന്ത്രണങ്ങള്‍ പാലിച്ച് പൂരം പ്രായോഗികമല്ലെന്ന് കത്തില്‍ പറയുന്നു. തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പൂരം നടത്തുന്നത് അനുചിതമാണ്. അതുകൊണ്ട് സര്‍ക്കാരും പൂരം സംഘാടകരും ഇതില്‍നിന്ന് പിന്‍മാറണമെന്ന അഭ്യര്‍ഥനയാണ് കത്തിലുള്ളത്.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് പൂരത്തിന് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ഞായറാഴ്ച് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയി തിങ്കളാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
content highlights: thrissur pooram should be postponed, letter from cultural activists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..