പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കഴിഞ്ഞിട്ടും പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല. മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ പൂരം പൂര്‍ണമാകൂ. മഴ കനക്കുംതോറും ജില്ലാഭരണകൂടത്തിനും പോലീസിനും ഉള്ളില്‍ തീയാണ്. നഗരഹൃദയത്തിലുള്ള വെടിക്കോപ്പുപുരകളില്‍ സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്രശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാള്‍ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയില്‍ നിര്‍മിച്ചവ. അധികം ചൂടും അധികം തണുപ്പും ഏല്‍ക്കാന്‍ പാടില്ലാത്തതാണ് മിക്കതും.
വെടിക്കോപ്പുപുരയില്‍ അതിനാല്‍ കുറേനാള്‍ ഇവ അടുക്കിവെക്കാനും പാടില്ലെന്ന് പെസോ അധികൃതര്‍ പറയുന്നു. കാലവര്‍ഷം കനത്തുനില്‍ക്കുന്നതും മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും അനുയോജ്യമല്ല. നിര്‍വീര്യമാക്കാന്‍ പറ്റാത്ത രീതിയിലാണ് മിക്ക വെടിക്കോപ്പുകളുടെയും നിര്‍മാണമെന്നതിനാല്‍ പൊട്ടിച്ചുതന്നെ തീര്‍ക്കണം. മഴ മാറി കാലാവസ്ഥ അനുകൂലമായാല്‍ അടുത്ത ദിവസംതന്നെ വെടിക്കെട്ട് നടത്തും. മഴ നീണ്ടുനിന്നാല്‍ ഇവ പൊട്ടിച്ച് നശിപ്പിക്കുന്നതിനെപ്പറ്റി തീരുമാനിക്കും.
കാക്കനാട്ടെ നാഷണല്‍ ആംസ് ഫാക്ടറിയില്‍ ഇത് പൊട്ടിച്ച് നശിപ്പിക്കുന്നതിനുള്ള സംവിധാനവും സൗകര്യവുമുണ്ട്. എന്നാല്‍, സ്‌ഫോടനമുണ്ടാകുന്ന വസ്തുക്കള്‍ ഇവിടെനിന്ന് മാറ്റാന്‍ പെസോ അനുമതി നല്‍കില്ല. തൃശ്ശൂരിലെ പൂരം വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നതിനെപ്പറ്റി േെപസാതലത്തിലും ഉന്നതതലങ്ങളിലും ചര്‍ച്ച കഴിഞ്ഞു. മഴയെത്തുടര്‍ന്ന് മുന്പും പൂരം വെടിക്കെട്ട് മാറ്റിയിട്ടുണ്ടെങ്കിലും ഇത്ര ദിവസം വൈകുന്നത് ഇതാദ്യമാണ്. ഇക്കുറി മൂന്നുതവണയാണ് വെടിക്കെട്ട് മാറ്റിയത്. 11-ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ടാണ് ഇനിയും അനിശ്ചിതത്വത്തിലും ആശങ്കയിലും ആയിരിക്കുന്നത്.
പേടിക്കേണ്ട, സുരക്ഷിതം ഈ വെടിക്കോപ്പുപുരകള്‍
പൂരം വെടിക്കെട്ടിനായി വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് പുരകളും പൂര്‍ണസുരക്ഷിതം. ഉള്ളില്‍ 600 ചതുരശ്ര അടിയോളം സൗകര്യമുള്ള പുരകളുടെ ഭിത്തികള്‍ ഒരു മീറ്റര്‍ വ്യാസത്തില്‍ പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചതാണ്. മേല്‍ക്കൂര കട്ടികൂട്ടി കോണ്‍ക്രീറ്റില്‍ നിര്‍മിച്ചതും. പെസോയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ് നിര്‍മാണം. പൂരം വെടിക്കെട്ട് സമയത്ത് മാത്രമാണ് ഇതിനകത്ത് വെടിക്കോപ്പുകളുണ്ടാകുക. ആ സമയത്ത് ആര്‍.ഡി.ഒ.യുെട പക്കലായിരിക്കും താക്കോല്‍. വെടിക്കോപ്പുകളുള്ള സമയങ്ങളില്‍ ഇതിന് പോലീസ് അതിസുരക്ഷ ഏര്‍പ്പെടുത്താറുമുണ്ട്.
Content Highlights: Thrissur pooram fireworks


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..