തൃശ്ശൂർ പൂരം(ഫയൽ ചിത്രം) | ഫോട്ടോ: ജെ ഫിലിപ്പ്
തൃശ്ശൂര്‍: ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ സര്‍ക്കാര്‍ ന്യായമായ രീതിയില്‍ പരിഗണിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്നും മന്ത്രി വ്യക്തമാക്കി. എക്‌സിബിഷന്‍ വേണ്ടെന്ന് വെക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടറോട് ഞായറാഴ്ച തന്നെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
200 പേരെ മാത്രമേ അനുവദിക്കൂ എന്ന തീരുമാനം എടുത്തിട്ടില്ലെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സംഘാടകരുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും എക്‌സിബിഷന്‍ നടക്കുമെന്നും വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.
Content Highlights; Thrissur Pooram, Exhibition will be held without fail says Minister V S Sunilkumar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..