പ്രതീകാത്മക ചിത്രം| ഫോട്ടോ: മാതൃഭൂമി
തൃശ്ശൂര്‍: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട്, ചടങ്ങുകളില്‍ മാറ്റമില്ലാതെ തൃശ്ശൂര്‍ പൂരം പ്രൗഡിയോടെ നടത്താന്‍ തീരുമാനം. ജില്ലാ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.
പൂരപ്പറമ്പിലെത്തുന്ന 45 വയസിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പൂരപ്പറമ്പിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പൂരം കാണാനെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
പോലീസ് പരിശോധന കര്‍ക്കശമാക്കും. സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് പൂരപ്പറമ്പില്‍ പ്രവേശനം അനുവദിക്കുക. കുട്ടികള്‍ക്ക് പൂരപ്പറമ്പില്‍ പ്രവേശനം അനുവദിക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Content Highlights: Thrissur Pooram Covid Restrictions To Be Strictly Administered
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..