തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് പുരയുടെ പൂര്‍ണ്ണ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ജില്ലാ കളക്ടര്‍ വി. രതീശന്‍ ഉത്തരവിറക്കി. ആനയെ ഉപയോഗിക്കുന്ന കാര്യത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പുതിയ നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ 10 മുതല്‍ അഞ്ചുവരെ ആനകളെ എഴുന്നള്ളിക്കരുത്. ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

കളക്ടറുടെ ഉത്തരവിലെ നിര്‍ദേശങ്ങള്‍

  • ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമെ വെടിക്കെട്ടു പുര തുറക്കാന്‍ പാടുള്ളൂ. 
  • പൂര്‍ണ നിയന്ത്രണം ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
  • വെടിക്കെട്ടു പുരയുടെ താക്കോല്‍ തഹസീല്‍ദാര്‍ സൂക്ഷിക്കണം. 
  • റവന്യൂ, പൊലീസ്, എക്സ്പ്ലോസീവ്, ദേവസ്വം അധികൃതരുടെ സാന്നിധ്യം നിര്‍ബന്ധം.
  • അളവില്‍ കൂടുതല്‍ വെടിമരുന്ന് സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. 
  • വെടിക്കെട്ട് സാമഗ്രികളുടെ എണ്ണവും അളവും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. 
  • രജിസ്റ്ററില്‍ ഉദ്യോഗസ്ഥര്‍ ഒപ്പു വയ്ക്കണം.
  • ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
  • നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്.