മടങ്ങിയത് മകന്‍റെ പിറന്നാള്‍ കേക്ക് മുറിച്ച്, അവസാനം പറഞ്ഞത് ബിബിൻ റാവത്തിനൊപ്പം പോകുന്ന കാര്യം


പ്രദീപ് ജോസഫ്, മാതൃഭൂമി ന്യൂസ്

Pradeep Kumar

തൃശൂര്‍: രണ്ടാഴ്ച മുന്‍പാണ് പുത്തൂര്‍ പൊന്നൂക്കര സ്വദേശിയായ എ. പ്രദീപ് വീട്ടില്‍ നിന്ന് ലീവ് കഴിഞ്ഞ് മടങ്ങിയത്. പിതാവിനെ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുവന്നാക്കി മകന്റെ ജന്മദിന കേക്കും മുറിച്ച് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഈ വീട്ടില്‍ നിന്നിറങ്ങിയ പ്രദീപിന്റെ മുഖമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസില്‍. ഗ്രാമത്തിലെ ഏതാവശ്യത്തിനും മുന്‍പന്തിയിലുണ്ടായിരുന്ന ചെറുപ്പക്കാരന്‍. ധീരസൈനികന്റെ മൃതദേഹം ആദരവോടെ ഏറ്റുവാങ്ങാന്‍ വിങ്ങുന്ന മനസോടെ കാത്തിരിക്കുകയാണ് പൊന്നൂക്കര ഗ്രാമം.

ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഡ്യൂട്ടിക്ക് പോകുന്ന കാര്യം ചൊവ്വാഴ്ച വൈകുന്നേരം അമ്മയോട് പ്രദീപ് പറഞ്ഞിരുന്നു. ഇന്നലെ ഉച്ചയായിട്ടും ഫോണ്‍ വിളി എത്താത്തതിനെത്തുടര്‍ന്ന് ആശങ്കയില്‍ കഴിയവെയാണ് അപകടവാര്‍ത്തയെത്തിയത്. ഉടന്‍ തന്നെ പ്രദീപിന്റെ സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചു. പ്രദീപിന്റെ ഭാര്യയും മക്കളും കോയമ്പത്തൂരിലായിരുന്നു. മക്കള്‍ക്ക് പ്രായം അഞ്ചു വയസും രണ്ടുവയസും.

പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു പ്രദീപിന്റെ പഠനം. 2004ല്‍ സേനയില്‍ അംഗമായി. തികച്ചും സാധാരണ നിലയിലുള്ള കുടുംബം പ്രദീപ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കരകയറിത്തുടങ്ങിയത്. പുത്തൂരില്‍ വീട് പണിയാന്‍ പ്ലാന്‍ വരെ തയ്യാറായി ഇരിക്കവെയാണ് അപകടമരണം.

2018-ലെ പ്രളയകാലത്ത് വ്യോമസേന എയര്‍ക്രൂ എന്ന നിലയില്‍ പ്രദീപിന്റെ സേവനങ്ങള്‍ ഏറെ അഭിനന്ദനാര്‍ഹമായിരുന്നുവെന്ന് മന്ത്രി കെ. രാജന്‍ അനുസ്മരിച്ചു. അറിയിപ്പ് ലഭിക്കുന്നതിനനുസരിച്ച് സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Content highlights: thrissur native air force official pradeep death in helicopter crash


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented