റോസമ്മ
തൃശ്ശൂര്‍: പല്ലുവേദനയ്ക്ക് വിദഗ്ധചികിത്സതേടി അട്ടപ്പാടിയിലെ കൂലിപ്പണിക്കാരിയായ റോസമ്മ തൃശ്ശൂരിലെ ഗവ. ഡെന്റല്‍ കോളേജിലെത്തിയത് 2019 ജനുവരി 14-നാണ്. എന്നാല്‍, ചികിത്സയ്ക്കെത്താന്‍ അറിയിച്ചുകൊണ്ടുള്ള ഡെന്റല്‍ കോളേജിന്റെ കത്ത് റോസമ്മയ്ക്കു കിട്ടിയതാകട്ടെ ഇക്കഴിഞ്ഞ മേയ് ഒന്‍പതാം തീയതി.
സംഭവം ഇങ്ങനെ: പാലക്കാട് ജില്ലാ ആശുപത്രിയില്‍നിന്ന് നിര്‍ദേശിച്ചതനുസരിച്ചാണ് ഈ 58 വയസ്സുകാരി മൂന്നുവര്ഷംമുന്പ് തൃശ്ശൂര്‍ ഗവ. െഡന്റല്‍ കോളേജിലെത്തിയത്. പല്ലിന് പ്രശ്നമുണ്ടെന്നു കണ്ടെത്തിയ ഡോക്ടര്‍മാര്‍ റൂട്ട് കനാല്‍ ചികിത്സ നിര്‍ദേശിച്ചു.
വൈകാതെ ചികിത്സ നടത്താമെന്നും ആ വിവരം അറിയിക്കാമെന്നും പറഞ്ഞതിനെത്തുടര്‍ന്ന് സ്വന്തം വിലാസമെഴുതിയ തപാല്‍ കാര്‍ഡ് ആശുപത്രിയില്‍ ഏല്‍പ്പിച്ച് റോസമ്മ മടങ്ങി. ആറുമാസം കാത്തിരുന്നു. മറുപടി വന്നില്ല.
പല്ലിന്റെ പ്രശ്നം കലശലായി. പലരില്‍നിന്നും വായ്പ വാങ്ങി റോസമ്മ സ്വകാര്യ ഡെന്റല്‍ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സ നടത്തി. 10,000 രൂപയോളം ചെലവായി. തൃശ്ശൂര്‍ ഡെന്റല്‍ കോളേജിന്റെ കാര്യം അവര്‍ മറന്നു. പക്ഷേ, ഡെന്റല്‍ കോളേജ് റോസമ്മയെ മറന്നില്ല. ഓര്‍ത്തെടുക്കാന്‍ അല്പം കൂടുതല്‍ കാലമെടുത്തു എന്നുമാത്രം.
ഡെന്റല്‍ കോളേജിന്റെ കത്ത് കിട്ടിയപ്പോഴാണ് റോസമ്മ പല്ലിന്റെ പ്രശ്നമുണ്ടായിരുന്ന കാര്യം വീണ്ടുമോര്ത്തതും ഒരു സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിന്റെ 'കരുതലിന്റെ വില'യറിഞ്ഞതും. കോവിഡ് കാരണം രണ്ടുകൊല്ലം പല്ലുചികിത്സ നിര്‍ത്തിവെച്ചിരുന്നതും ജീവനക്കാരില്ലാത്തതുമാണ് വൈകാന്‍ കാരണമെന്ന് ആശുപത്രിയധികൃതര്‍ വിശദീകരിക്കുന്നു.
Content Highlights: thrissur medical college sends information letter to patient after three years
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..