വെടിക്കെട്ടുപുര നിന്നിരുന്നിടത്തെ തീയണയ്ക്കുന്ന അഗ്നിരക്ഷാസേന | ഫോട്ടോ: ജെ. ഫിലിപ്പ്/ മാതൃഭൂമി
തൃശൂര്‍: കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ പടക്കനിര്‍മാണ തൊഴിലാളി മണികണ്ഠന്‍ (55) മരിച്ചു. ചേലക്കര സ്വദേശി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ മണികണ്ഠന്‍ ഗുരുതരാവസ്ഥയിലായിരുന്നു.
അതേസമയം, അപകടം നടന്ന വെടിക്കെട്ടുപുര പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തി. താത്കാലികമായി കെട്ടിയുണ്ടാക്കിയ വെടിക്കെട്ടുപുരയ്ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി കളക്ടര്‍ യമുനാദേവി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വെടിക്കെട്ട് പുരയുടെ ലൈസന്‍സി ശ്രീനിവാസന്റെ ലൈസന്‍സ് റദ്ദാക്കിയതായും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇവിടെ വെടിക്കെട്ടുപുര പ്രവര്‍ത്തിക്കുന്നതായി അറിയിച്ചിരുന്നില്ല. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം സര്‍ക്കാര്‍ തലത്തിലാണ് കൈക്കൊള്ളേണ്ടതെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത കുണ്ടന്നൂര്‍ ശ്രീനിവാസന്‍, സുന്ദരാക്ഷന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Content Highlights: thrissur kundanoor fire cracker blast injured manikandan dead making set up illegal deputy collector
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..