രാഹുലിന്റെ വരവിനായി മുഖംമിനുക്കി ഡിസിസി ഓഫീസ്: അടിച്ച പെയിന്റ് കാവി, തൊഴിലാളികളെ പഴിച്ച് നേതാക്കള്‍


പെയിന്റടിക്കുന്ന തൃശൂർ ഡിസിസി ഓഫീസ്‌

തൃശൂര്‍: തൃശൂര്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് കാവി പെയിന്റടിച്ച് തൊഴിലാളികള്‍. ത്രിവര്‍ണ പതാകയുടെ നിറം അടിക്കാനായിരുന്നു നേതൃത്വം തൊഴിലാളികളോട് ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ അടിച്ചു വന്നപ്പോള്‍ കാവിയും പച്ചയും നിറത്തിലായി മാറി ഓഫീസ്. കോണ്‍ഗ്രസ് ഓഫീസ് പെയിന്റടിച്ച് തീര്‍ന്നപ്പോള്‍ ബിജെപി ഓഫീസായി തോന്നിപ്പിക്കുന്ന വിധത്തിലായി കാര്യങ്ങള്‍.

ഇതോടെ വ്യാപകമായ വിമര്‍ശനങ്ങളുണ്ടായി. ചൊവ്വാഴ്ചയാണ് പെയിന്റടിച്ച് തീര്‍ന്നത്. അബദ്ധം പറ്റിയെന്ന് വിശദീകരിച്ച തൊഴിലാളികള്‍ ഇന്ന് രാവിലെയോടെ എത്തി നിറം മാറ്റിയടിച്ചു തുടങ്ങി. നേരത്തെ കാവി നിറം കൊടുത്ത ഇടങ്ങളില്‍ പച്ചയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടാണ് ഇപ്പോള്‍ പെയിന്റടിച്ചുകൊണ്ടിരിക്കുന്നത്.

പെയിന്റിങ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്. നേരത്തെയും ഇതേ നിറങ്ങളായിരുന്നെങ്കിലും ഇത്ര ഉദിപ്പുണ്ടായിരുന്നില്ല പെയിന്റിനെന്നും ഇപ്പോള്‍ ഉദിപ്പുള്ള പെയിന്റടിച്ചപ്പോള്‍ മാറ്റം ദൃശ്യമായെന്നും നേതാക്കള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശൂരിലെത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസിന്റെ മുഖംമിനുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതൊരു വലിയ അമളിയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. ഭാരത് ജോഡോ യാത്രയെ സ്വീകരിക്കുന്നതിന് തൃശൂരില്‍ വലിയ ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നത്.

Content Highlights: thrissur DCC office, painted to welcome Rahul-Look like bjp office

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented