Photo: facebook.com/thrissurcollector
തൃശ്ശൂര്‍ : ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കോവിഡ് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എഴുതിയ നിര്‍ദേശത്തിനു താഴെ നിറഞ്ഞത് സി.പി.എം. വിരുദ്ധ കമന്റുകള്‍. വിമര്‍ശനങ്ങള്‍ കൂടിയതോടെ കളക്ടര്‍ കമന്റ് വിലക്കി. തൃശ്ശൂര്‍ ഡിസ്ട്രിക്ട് കളക്ടര്‍ എന്ന പേജില്‍, 'കൂട്ടം കുറച്ചാല്‍ നേട്ടം കൂടും' എന്നായിരുന്നു ഹരിത വി. കുമാറിന്റെ പോസ്റ്റ്.
സി.പി.എം. ജില്ലാസമ്മേളനത്തിന്റെ പശ്ചാത്തലത്തിലുള്ള വിമര്‍ശനങ്ങളാണ് ഇതില്‍ ഏറെ വന്നത്. പാര്‍ട്ടി സമ്മേളനം തടുക്കാന്‍ സാധിക്കാത്ത കളക്ടര്‍ ജനങ്ങളെ ദ്രോഹിക്കുന്നു എന്നാണ് വിമര്‍ശനങ്ങളിലൊന്ന്. സമ്മേളനം നടന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പോയിനോക്കാന്‍ ചിലര്‍ ഉപദേശിക്കുന്നു. ഈ നാട്ടില്‍ രണ്ടു നീതിയാണോ എന്നാണ് ചിലരുടെ ചോദ്യം. വിമര്‍ശനം പലതും വ്യക്തിപരമാകുകയും ചെയ്തു.
ശനിയാഴ്ച രാവിലെ പത്തോടെ ഇട്ട പോസ്റ്റാണിത്. കാസര്‍കോട് കളക്ടര്‍ അവധിയില്‍ പോയതിനെ സൂചിപ്പിക്കുന്ന കമന്റുകളും ഇതിലുണ്ട്. വിമര്‍ശനങ്ങള്‍ ഏറിയതോടെ, ആര്‍ക്കും കമന്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് പോസ്റ്റിലെ കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ചും വാര്‍ത്തകളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ മണിക്കൂറുകള്‍ക്കം കമന്റ് ബോക്സ് വീണ്ടും തുറന്നു. ഇക്കാര്യം സൂചിപ്പിച്ചും നിരവധി കമന്റുകളാണ് കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിറഞ്ഞിരിക്കുന്നത്.
Content Highlights: thrissur collector facebook post about covid comment option removed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..