കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാകേന്ദ്രത്തിനെതിരെ പരാതിയുമായി മുന്‍ യോഗാ അധ്യാപകന്‍ രംഗത്ത്.

യോഗാ കേന്ദ്രത്തിലെ മുന്‍ജീവനക്കാരനായ എ.വി.കൃഷ്ണകുമാര്‍ ആണ് സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത് 

യോഗാകേന്ദ്രം ജയില്‍പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതമോ ജാതിയോ മാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന സംഘടനയിലൂടെയാണ് യോഗ കേന്ദ്രത്തിലെത്തിക്കുന്നതെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. 

യോഗാ കേന്ദ്രത്തിലെത്തുന്ന യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ് ചെയ്യുന്നത്. ചൂരലുപയോഗിച്ച് മര്‍ദ്ദിക്കുന്നത് ഇവിടെ പതിവ് സംഭവമാണ്. 

തടവിലാക്കിയവരെ മയക്കുമരുന്നടക്കമുള്ള ലഹരിവസ്തുക്കളും മറ്റും കുത്തിവച്ച് വരുതിയിലാക്കാന്‍ ശ്രമിക്കും. പിന്നീട് പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങളും എടുത്തു സൂക്ഷിക്കും. ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ഇയാള്‍ പറയുന്നു. 

യുവതീ യുവാക്കള്‍ക്ക് നല്‍കുന്ന കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ മറ്റ് മതങ്ങള്‍ക്കെതിരെയും മതഗ്രന്ഥങ്ങള്‍ക്കെതിരേയുമുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ പതിവാണ്.

അഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ നടക്കുന്നുണ്ടെന്നും ഇത്തരം പീഡനങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ സൂചിപ്പിക്കുന്നുണ്ട്.
 
ഇതുസംബന്ധിച്ച കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കൃഷ്ണകുമാര്‍. യോഗാ കേന്ദ്രത്തില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള വിശദമായ സത്യവാങ്മൂലവും ഇയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 

part 1

part 2

part 3