കോട്ടയം: മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.

ചങ്ങനാശ്ശേരിക്ക് സമീപം മാമ്മൂട്ടില്‍ വെച്ചാണ് അപകടം നടന്നത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്.

എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. 

പരിക്കേറ്റവരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു.