തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ | Photo: Screengrab from Mathrubhumi News
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്സണെ വെട്ടിലാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പണം തിരികെ നല്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചെയര്‍പേഴ്സണിന്റെ മുറിക്ക് പുറത്തുനിന്നുളള അവ്യക്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കോണ്‍ഗ്രസ് അംഗങ്ങള്‍ ചെയര്‍പേഴ്സണുമായി സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നാലര ലക്ഷത്തിലധികം രൂപയെ കുറിച്ച് സംസാരിക്കുന്നുണ്ട്. എവിടെ നിന്നാണ് ഇത്രയും തുക കിട്ടിയതെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ ചോദിക്കുമ്പോള്‍ സ്പോണ്‍സര്‍ഷിപ്പ് വഴിയായിരിക്കാം ഈ പണം ലഭിച്ചതെന്ന് മറ്റൊരു കൗണ്‍സിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പണം പ്രത്യക്ഷത്തില്‍ വീഡിയോയില്‍ കാണുന്നില്ലെങ്കിലും പത്രക്കാര് പണം സംബന്ധിച്ച് വിളിച്ച് ചോദിക്കുന്നതിനെ കുറിച്ചും മറ്റും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം നടത്തിയ പരിശോധനയില്‍ ശേഖരിച്ചിട്ടുളളത്.
ചെയര്‍പേഴ്സണെതിരേ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെയാണ് പ്രത്യക്ഷത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. അവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..