പ്രതീകാത്മക ചിത്രം | AFP
കാക്കനാട്: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും സഭാനേതൃത്വവും ഇടപെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സഭാനേതൃത്വം. ചില സ്ഥാപിത താത്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പും സഭാനേതൃത്വവും ഇടപെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ചില സ്ഥാപിത താത്പര്യക്കാര്‍ ബോധപൂര്‍വം നടത്തുന്ന ഈ പ്രചാരണത്തിന് വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികള്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസൃതമായാണ്. ഈ പ്രക്രിയയില്‍ സഭാ നേതൃത്വത്തിന്റെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളൂ. വ്യക്തമായ സാമൂഹിക - രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയില്‍ സമീപിക്കുമെന്ന് ഉറപ്പാണെന്നും സിറോ മലബാര്‍ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്‌സ് ഓണംപള്ളി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Content Highlights: Thrikkakkara by election syro malabar church major arch bishop
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..