photo: mathrubhumi news screengrab
കൊച്ചി: തൃക്കാക്കര നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്സണ്‍ ഓണക്കോടിക്കൊപ്പം പണക്കിഴി നല്കിയ സംഭവത്തില്‍ പാര്‍ട്ടി ഇന്ന് അന്വേഷണം തുടങ്ങിയേക്കും. കഴിഞ്ഞ ദിവസമാണ് നഗരസഭയില്‍ ഓണക്കോടിക്കൊപ്പം 10,000 രൂപയും സമ്മാനിച്ചത്. പണം നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസില്‍ നിന്നുതന്നെ കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നത് പാര്‍ട്ടിയുടെ പ്രാദേശിക ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തുടര്‍ന്നാണ് അന്വേഷണം വേഗത്തിലാക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം.
കൂടുതല്‍ യുഡിഎഫ്, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സണെതിരെ പാര്‍ട്ടിയുടെ കമ്മീഷന് മുന്നില്‍ മൊഴി നല്‍കുമെന്നാണ് സൂചന. പണം തിരിച്ച് നല്കിയ കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് നല്കിയ പരാതിയിലും അന്വേഷണം ഉടന്‍ ഉണ്ടാകും.
ഇതിനിടെ തെളിവ് ഇല്ലാതാക്കാന്‍ നഗരസഭയിലെ സിസിടിവി നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സിറ്റി പോലീസ് കമ്മീണര്‍ക്ക് പരാതി നല്കി. പണക്കിഴി വിവാദത്തില്‍ ചെയര്‍പേഴ്സണ്‍ന്റെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭയ്ക്ക് മുമ്പില്‍ പ്രതിഷേധവും നടത്തി.
content highlights: thrikkakara municipality onam gift allegation party enquiry begins today
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..