ബലാത്സംഗക്കേസ് പ്രതി സി.ഐ. സുനു ഡ്യൂട്ടിക്കെത്തി; അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി എ.ഡി.ജി.പി.


സ്വന്തം ലേഖിക

സി ഐ. പി.ആർ. സുനു | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ പി.ആര്‍. സുനുവിന് അവധിയില്‍ പോകാന്‍ നിര്‍ദേശം. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനില്‍ ഞായറാഴ്ച രാവിലെയെത്തി സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ അവധിയില്‍ പോകാന്‍ സുനുവിനോട് ആവശ്യപ്പെട്ടത്.

സുനുവിനെതിരേ നടപടി വേണമെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ ജോലിയില്‍ പ്രവേശിച്ചത് വിവാദമായതോടെയാണ് അവധിയില്‍ പോവാന്‍ നിര്‍ദേശം നല്‍കിയത്. തൃക്കാക്കരയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍. സുനു. ചോദ്യം ചെയ്യലിനു ശേഷം സുനുവിനെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പരാതി വ്യാജമാണെന്നും ഇക്കാര്യം അന്വേഷണത്തില്‍ തെളിയുമെന്ന് ബോധ്യമുള്ളതിനാലുമാണ് ഡ്യൂട്ടിക്കെത്തിയത് എന്നാണ് സുനു പറയുന്നത്. പരാതിക്കാരിയെ തനിക്ക് അറിയില്ലെന്നും നിരപരാധിയാണെന്നും താന്‍ ആത്മഹത്യചെയ്യേണ്ട സാഹചര്യം ആണുള്ളതെന്നും പറഞ്ഞ് പ്രചരിക്കുന്ന ഓഡിയോ ക്ലിപ് തന്റേതാണെന്നും സുനു പറയുന്നു.പത്തുപേര്‍ പ്രതികളായ കേസില്‍ പരാതിക്കാരി അഞ്ച് പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. സുനുവിനെതിരെ കൃത്യമായ തെളിവുകള്‍ ഇല്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടായതും ഇല്ല. ഇതോടെയാണ് സുനു ജോലിക്ക് എത്തിയത്. മൊത്തം ആറ് കേസുകളിലെ പ്രതിയാണ് പി.ആര്‍. സുനു. ഇതില്‍ നാലെണ്ണം പീഡന കേസുകളാണ്, പലതവണ വകുപ്പ് തല അന്വേഷണം നേരിട്ടതും ഒരു തവണ ജയില്‍ ശിക്ഷ അനുഭവിച്ചതും അയോഗ്യതയായി കണക്കാക്കി നടപടി വേണമെന്നാണ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട്.

Content Highlights: thrikkakara gang rape case adgp mr ajith kumar says ci sunu to go for leave


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented