കെ റെയിൽ വിരുദ്ധ സമരങ്ങളിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ഇടത് മുന്നണിയുടെ കെ-റെയില്‍ ദൈവം തൃക്കാക്കരയില്‍ പരാജയപ്പെട്ടെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനും മഹാത്മ ഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഒഫ് സോഷ്യല്‍ സയന്‍സസ് മുന്‍ ഡീനുമായ കെ.ടി. റാം മോഹന്‍. മാതൃഭൂമിഡോട്ട്കോമിന്റെ ഇംഗ്ലീഷ് പോര്‍ട്ടലില്‍ തൃക്കാക്കര ജനവിധി വിശകലനം ചെയ്യുന്ന ലേഖനത്തിലാണ് കെ.ടി.ആര്‍ കെ-റെയിലിനെ പരാജയപ്പെട്ട ദൈവമെന്ന് വിശേഷിപ്പിക്കുന്നത്.
കെ-റെയിലിനെതിരെ നിലപാടെടുത്താല്‍ വികസന വിരോധികളെന്ന് മുദ്ര കുത്തപ്പെട്ടേക്കുമെന്ന ഭയം യുഡിഎഫിനെ തുടക്കത്തില്‍ വേട്ടയാടി. എന്നാല്‍ ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കെ റെയില്‍ ഒരു സാമ്പത്തിക ദുരന്തമാകുന്നതെങ്ങിനെയെന്ന് സമര്‍ത്ഥിക്കാന്‍ യുഡിഎഫിനായി.
.jpg?$p=d64a5f4&&q=0.8)
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കെ റെയില്‍ വിരുദ്ധ പ്രക്ഷോഭകരെ പോലീസ് മര്‍ദ്ധിച്ചൊതുക്കുന്ന ദൃശ്യങ്ങള്‍ തൃക്കാക്കരയിലെ വോട്ടര്‍മാരെ , പ്രത്യേകിച്ച് സ്ത്രീകളെ സ്വാധിനിച്ചു. തൃക്കാക്കരയില്‍ ഇടത് മുന്നണി തോറ്റതിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ അതില്‍ പ്രമുഖം കെ-റെയിലാണ്.
.jpg?$p=e0a8b21&&q=0.8)
കെ-റെയിലിനെതിരെ നിലപാടെടുത്തിട്ടുള്ളവര്‍ ഇടത് മുന്നണിയിലുമുണ്ട്. ഇവരുടെ എണ്ണം ചെറുതായിരിക്കാം. പക്ഷേ, തൃക്കാക്കരയിലെ ജനവിധിയോടെ ഇവരുടെ ശബ്ദത്തിന് മൂര്‍ച്ചയും ശക്തിയുമേറും. ഇടത് മുന്നണിക്ക് 2.500 വോട്ടുകള്‍ കൂടിയെന്നത് ശരിയാണ്. പക്ഷേ, പതിനായിരത്തോളം വോട്ടുകള്‍ യുഡിഎഫിന് കൂടുതല്‍ കിട്ടിയെന്നത് മറക്കരുത്. കെ-റെയിലായിരിക്കണം ഇതിന് പിന്നിലെ മുഖ്യ ഘടകമെന്നും ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.
ലേഖനം വായിക്കാം...The (Rail) God that Failed......
Content Highlights: thrikkakara election result-k rail-kt rammohan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..