
കോന്നി: തലയെടുപ്പുള്ള ഗജവീരന് തൃക്കടവൂര്‍ ശിവരാജുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെതന്നെ മറ്റ് ക്ഷേത്രങ്ങളില്‍ എഴുന്നള്ളത്തിന് കിട്ടണമെങ്കിലും ഇനി പണമടയ്ക്കണം. 75,000 രൂപ നിരക്കില്‍ ജൂലായ് മുതല്‍ ദിവസപ്പാട്ടം ഈടാക്കാനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം.
സ്വകാര്യക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവരെയാണ് ദിവസപ്പാട്ടമായി ഈടാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുവന്നശേഷം ഇത്തവണ ദേവസ്വം ബോര്‍ഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം എഴുന്നള്ളത്തിന് തൃക്കടവൂര്‍ ശിവരാജുവിനെ അനുവദിച്ചിരുന്നു. പ്രത്യേകപാട്ടം ഈടാക്കാതെയാണ് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലേക്ക് ശിവരാജുവിനെ നല്‍കിയിരുന്നത്.
ആനയെ കൊണ്ടുപോകാനുള്ള ചെലവുമാത്രം ഉത്സവകമ്മിറ്റിക്കാര് വഹിച്ചാല്മതിയായിരുന്നു. പുതിയ തീരുമാനപ്രകാരം, ഗജക്ഷേമനിധിയിലേക്കാണ് തുകയടയ്ക്കേണ്ടത്. ഒന്നില്‍ക്കൂടുതല്‍ ദേവസ്വം ക്ഷേത്രങ്ങള്‍ ശിവരാജുവിനെ ആവശ്യപ്പെട്ടാല്‍, കൂടുതല്‍ തുക ക്ഷേമനിധിയിലേക്കടയ്ക്കുന്ന ക്ഷേത്രത്തിന് നല്‍കാനാണ് തീരുമാനം. ദേവസ്വം ക്ഷേത്രങ്ങളിലേക്ക് ശിവരാജുവിനെ അനുവദിക്കണമെങ്കില്‍ മൂന്നുദിവസംമുന്പ്, സ്വകാര്യക്ഷേത്രങ്ങളില്‍ ഈ ആനയെ ബുക്കുചെയ്തിട്ടില്ലെന്നും ഉറപ്പാക്കണം.
Content Highlights: thrikkadavoor sivaraju ezhunnallathu fee
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..