കല്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. ചുളിക്കയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയ യുവാക്കളാണ് മരിച്ചത്. ഇവര്‍ കായംകുളം സ്വദേശികളാണെന്നാണ് വിവരം. 

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കായംകുളത്ത് നിന്നുള്ള ആറംഗസംഘം. ഇവരില്‍ മൂന്നുപേര്‍ സുരക്ഷിതരാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

Content Highlights: three youth drowned to death in meppadi wayanad