മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു


റയാൻ

മണ്ണാർക്കാട്: വീട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ മൂന്നുവയസ്സുകാരൻ മരിച്ചു. കണ്ടമംഗലം അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെ മകൻ റയാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് സംഭവം.

റയാന്റെ മാതാവ് ഹസനത്ത് വീടിന്റെ പിൻവശത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കയായിരുന്നു. തീ കത്തിച്ചതിനുശേഷം വീട്ടിനുള്ളിലേക്കുപോയ ഹസനത്ത് കുട്ടി കളിക്കാനായി പിറകുവശത്തേക്ക് പോയത് കണ്ടിരുന്നില്ല. കരച്ചിൽകേട്ട് പിൻവശത്തേക്ക് ഓടിയെത്തിയപ്പോഴാണ് പൊള്ളലേറ്റ കുട്ടിയെ കാണുന്നത്.



80 ശതമാനത്തിലധികം പൊള്ളലേറ്റ റയാനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മണ്ണാർക്കാട് പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ഖബറടക്കം ശനിയാഴ്ച.

Content Highlights: three year old died after burned from fire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented