മട്ടന്നൂര്‍: കണ്ണൂരില്‍ മട്ടന്നൂരില്‍ ഇരുമ്പ് ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കളിച്ചുകൊണ്ടിരിക്കെ ഇരുമ്പ് ഗേറ്റ് കുട്ടിയടെ തലയിലേക്ക് വീഴുകയായിരുന്നു. പെരിഞ്ചേരി, കുന്നമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സമീപത്തെ വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുമ്പോഴായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ സ്ലൈഡിങ് ഗേറ്റ് ക്ലിപ്പില്‍ നിന്ന് ഇളകി കുട്ടിയുടെ തലയില്‍ വീഴുകയായിരുന്നു. 

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. 

Content Highlights: Three year old boy dies after gate fell on his head