എഫ്എൽടിസികളിൽ മൂന്നു വാഹനങ്ങൾ വീതം അ‌നുവദിക്കും; പ്ലാൻ പുറത്തിറക്കി കളക്ടർ


സ്വന്തം ലേഖകൻ

ഒരു ഡബിൾ ചേംബേഡ് ടാക്സി, ഒരു ഡബിൾ ചേംബേഡ് ഓട്ടോ, ഒരു ആംബുലൻസ് എന്നിവയാണ് എഫ്എൽടിസികൾക്ക് അ‌നുവദിക്കുക

-

എറണാകുളം: ജില്ലയിലെ കോവിഡ് ഫസ്റ്റ് ​ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ (എഫ്എൽടിസി) രോഗികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും മൂന്നു വാഹനങ്ങൾ വീതം ഏർപ്പെടുത്തു​മെന്ന് കളക്ടർ എസ്. സുഹാസ്. ഇന്ന് പുറത്തിറക്കിയ എഫ്എൽടിസികൾക്കുള്ള ട്രാൻസ്പോർട്ട് പ്ലാനിലാണ് ഇക്കാര്യമുള്ളത്.

പ്രത്യേക മറ ഉപയോഗിച്ച് ​ഡ്രൈവർ ക്യാബിനും യാത്രക്കാരുടെ കംപാർട്ട്മെന്റും വേർതിരിച്ച വാഹനങ്ങളാകും ഇതിനായി ഉപയോഗിക്കുക. ഇങ്ങനെ കോവിഡ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ ഒരു ഡബിൾ ചേംബേഡ് ടാക്സി, ഒരു ഡബിൾ ചേംബേഡ് ഓട്ടോ, ഒരു ആംബുലൻസ് എന്നിവയാണ് എഫ്എൽടിസികൾക്ക് അനുവദിക്കുന്നത്.

രോഗ തീവ്രതയനുസരിച്ചായിരിക്കും വാഹനം തിരഞ്ഞെടുക്കുന്നത്. രോഗലക്ഷണമുള്ളവരെയും പോസിറ്റീവ് ആകുന്നവരെയും വീട്ടിൽ നിന്നും പ്രദേശത്തെ എഫ് എൽടിസിയിലെത്തിക്കുന്നതിനും രോഗം മൂർച്ഛിക്കുന്നവരെ എഫ്എൽടിസിയിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നതിനുമുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജില്ലയിൽ ഇതുവരെ 141 എഫ്എൽടിസികളിലായി 8694 ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്. എന്നാൽ, നിലവിൽ ഒൻപത് എഫ്എൽടിസികളിൽ മാത്രമാണ് രോഗികളുള്ളത്. ഇതിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്.ഡി. കോൺവെന്റ്, സമരിറ്റൻ എന്നിവ അന്തേവാസികൾക്ക്​ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എഫ്എൽടിസികളാക്കിമാറ്റിയതാണ്.

ഈ കേന്ദ്രങ്ങൾ കൂടാതെ അങ്കമാലി അഡ്ലക്സ്, സിയാൽ കൺവെൻഷൻ സെന്റർ, കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, കളമശേരി രാജഗിരി, കളമശ്ശേരി ന്യുവാൽസ്, ​പെരുമ്പാവൂർ ഇഎംഎസ് ടൗൺഹാൾ എന്നിവയാണ് ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന എഫ്എൽടിസികൾ. 563 പേരാണ് ഇവിടങ്ങളിൽ ആകെ ചികിത്സയിലുള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented