എറണാകുളം-വാളയാര്‍ നൂറ് കിേലാമീറ്ററില്‍ മൂന്ന് ടോള്‍; കാറിന് ഒരു ഭാഗത്തേക്ക് പോകാന്‍ 280 രൂപ


പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്.അഖിൽ

തൃശ്ശൂര്‍: എറണാകുളത്തുനിന്ന് വാളയാറിലേക്കുള്ള യാത്രയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. കേരള അതിര്‍ത്തിയായ വാളയാറിലെ ടോള്‍ പ്ലാസ മുതല്‍ തൃശ്ശൂരിലെ പാലിേയക്കര വരെയുള്ള ദൂരം 98 കിലോമീറ്റര്‍. ഇതിനിടയില്‍ പന്നിയങ്കരയിലുമുണ്ട് മറ്റൊരു ടോള്‍ പ്ലാസ. മൂന്ന് ടോള്‍ പ്ലാസകള്‍ ഉള്‍ക്കൊള്ളുന്ന 98 കിലോമീറ്റര്‍ കാറില്‍ യാത്രചെയ്യാന്‍ നല്‍കേണ്ടത് 280 രൂപ.

ഒരു ദിശയിലേക്കുള്ള തുകയാണിത്. മടക്കയാത്രയുമുണ്ടെങ്കില്‍ ഇതിലും 50 ശതമാനം കൂടും. 100 കിലോമീറ്ററില്‍ താഴെയുള്ള മൂന്ന് ടോള്‍ പ്ലാസ കടന്നുള്ള യാത്രയ്ക്കാണ് 280 രൂപ. അതായത് കിലോമീറ്ററിന് ഏകദേശം മൂന്നുരൂപ. ഫാസ്ടാഗ് ഇല്ലെങ്കില്‍ ഒരുഭാഗത്തേക്കുമാത്രം 560 രൂപയാകും. മടക്കവുമുണ്ടെങ്കില്‍ 1120 രൂപയും. ഫാസ്ടാഗ് ഇല്ലാത്ത കാറിന് അങ്ങോട്ടുമിങ്ങോട്ടുമായി 196 കിലോമീറ്റര്‍ യാത്രചെയ്യാനുള്ള ടോളാണ് 1120 രൂപ.



മൂന്ന് ടോള്‍ പ്ലാസകള്‍ ഉള്‍പ്പെടുന്നത് 98 കിലോമീറ്ററിനുള്ളിലാണെങ്കിലും വാളയാര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള 149 കിേലാമീറ്റര്‍ ദേശീയപാതയില്‍ ഈ ടോള്‍ നല്‍കി യാത്രചെയ്യാം. വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെയും വടക്കഞ്ചേരി മുതല്‍ മണ്ണുത്തി വരെയും മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയും മൂന്നുവിഭാഗമാക്കി തിരിച്ചാണ് ദേശീയപാത നിര്‍മിച്ചിരിക്കുന്നത്.

വിവിധ ടോൾ പ്ലാസകളിലെ നിരക്ക്

മൂന്ന് കമ്പനികള്‍ക്കായിരുന്നു നിര്‍മാണച്ചുമതല. അതിനാല്‍ 60 കിലോമീറ്ററിനിടയില്‍ ഒന്നില്‍ക്കൂടുതല്‍ ടോള്‍ പ്ലാസ പാടില്ലെന്ന കേന്ദ്രനിയമവും ഇവിടെ ബാധകമാകുന്നില്ല.

ഒരേ കന്പനിയുടെ നിര്‍മാണസ്ഥലപരിധിയില്‍ ഒരു േടാള്‍ പ്ലാസ മാത്രമേ പാടുള്ളൂവെന്നാണ് കേന്ദ്രനിയമം.

Content Highlights: Three tolls per 100 km; 280 rupees per car for one way


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented