കൊച്ചി: ജലനിരപ്പ് സംഭരണ ശേഷിയേക്കാല്‍ കുറഞ്ഞതോടെ ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു. 168.95 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്ററാണ്.

ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്പര്‍ ഷട്ടര്‍ അടച്ചിരുന്നു. ഒരു ഷട്ടര്‍ ഉച്ചയോടെ അടക്കും. 

ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നെടുമ്പാശേരി വിമാനത്തിന്റെ പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. 

ഇടമലയാര്‍ ഡാം അഞ്ച് വര്‍ഷത്തിന് ശേഷമാണ് വീണ്ടും തുറന്നത്. ഡാമിനു നാലു ഷട്ടറുകളാണുള്ളത്. 37.5 മെഗാവാട്ട് വീതമുള്ള രണ്ട് ജനറേറ്ററുകളും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാണ്. 1.8 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്.