ചികിത്സയ്ക്കായുള്ള യാത്ര, ഭക്ഷണമുണ്ടാക്കി കാത്തിരുന്ന് സഹോദരി; കണ്ണീര്‍ തോരാതെ മടവൂര്‍ ഗ്രാമം


അപകടം നടന്നതിന് രണ്ട് കിലോമീറ്ററിനപ്പുറം ശോഭയുടെ സഹോദരിയും കുടുംബവും താമസിക്കുന്നുണ്ട്. മൂവരും പ്രഭാതഭക്ഷണത്തിനായി ഇവിടെയെത്തുമെന്ന് ശോഭ സഹോദരിയെ അറിയിച്ചിരുന്നു. ഭക്ഷണമുണ്ടാക്കി കാത്തിരുന്ന അവരെ തേടിയെത്തിയത് പ്രിയസഹോദരിയുടെയും കുടുംബത്തിന്റെയും ദുരന്തവാര്‍ത്തയായിരുന്നു.

അപകടത്തിൽ തകർന്ന കാറുകൾ. ഇൻസെറ്റിൽ മരിച്ച രാജശേഖര ഭട്ടതിരി, നിഖിൽരാജ്, ശോഭാദേവി

ഏനാത്ത്(പത്തനംതിട്ട): എം.സി.റോഡില്‍ പുതുശ്ശേരി ഭാഗത്ത് ബുധനാഴ്ച പുലര്‍ച്ചെ കാറുകള്‍ കൂട്ടിയിടിച്ച് അച്ഛനും അമ്മയും മകനും മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ മടവൂര്‍ ചാങ്ങയില്‍ക്കോണം വലംപിരിപിള്ളി മഠത്തില്‍ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭാദേവി (62) ഏക മകന്‍ നിഖില്‍രാജ് (32) എന്നിവരാണ് മരിച്ചത്. ഇവരുടെ വാഹനത്തിലേക്ക് ദിശതെറ്റിവന്നിടിച്ച കാറിലെ യാത്രക്കാരായ ചടയമംഗലം അനസ്സ് മന്‍സില്‍ അനസ്സ്(26), മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സില്‍ അജാസ് (25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറിനായിരുന്നു അപകടം. രാജശേഖര ഭട്ടതിരിയുടെ ചികിത്സയുടെ ആവശ്യത്തിനായാണ് കുടുംബം കാറില്‍ കിളിമാനൂരില്‍നിന്ന് പന്തളം കുളനടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വന്നത്. അപകടമുണ്ടാക്കിയ കാര്‍ കോഴിക്കോട്ടുനിന്ന് ചടയമംഗലത്തേക്ക് പോയതാണ്. ദിശ തെറ്റി റോഡിലൂടെ കയറിവന്ന കാര്‍ എതിര്‍ദിശയില്‍വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കുടുംബം സഞ്ചരിച്ച കാര്‍ വെട്ടിപ്പൊളിച്ചാണ് മൂവരേയും പുറത്തെടുത്തത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. അടൂര്‍ അഗ്‌നിരക്ഷാസേനയും എത്തി. രാജശേഖര ഭട്ടതിരിയും ഭാര്യ ശോഭാ ദേവിയും സംഭവ സ്ഥലത്തുതന്നെ മരിച്ചു. നിഖില്‍രാജിനെ ആദ്യം അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുംവഴി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മടവൂര്‍ കളരി ഭദ്രകാളീദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് രാജശേഖര ഭട്ടതിരി. കഴക്കൂട്ടത്ത് ടെക്‌നോപാര്‍ക്കില്‍ വിസ്റ്റിയോണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് നിഖില്‍ രാജ്. ഭാര്യ: രേഖാ നാരായണന്‍ (കോട്ടയം തിരുവഞ്ചൂര്‍ താത്തിക്കര ഇല്ലം) തിരുവനന്തപുരത്ത് എന്‍വെസ്റ്റ് നെറ്റില്‍ ജോലി ചെയ്യുന്നു. അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച അഹമ്മദിനെതിരേ കേസെടുത്തു.

ചികിത്സയ്ക്കായി യാത്ര, ഭക്ഷണമുണ്ടാക്കി കാത്തിരുന്ന് സഹോദരി...

കിളിമാനൂര്‍(തിരുവനന്തപുരം): ചികിത്സതേടിയുള്ള യാത്രയാണ് ഒരു കുടുംബത്തിന്റെ ദുരന്തയാത്രയായി മാറിയത്. ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് രാജശേഖരഭട്ടതിരിയും ഭാര്യ ശോഭയും ഏകമകന്‍ നിഖില്‍രാജും പന്തളത്തേക്ക് വീട്ടില്‍നിന്ന് സ്വന്തം കാറില്‍ പുറപ്പെട്ടത്.

ഭട്ടതിരിക്ക് പ്രമേഹചികിത്സയ്ക്കായി പന്തളം കുളനടയിലുള്ള ഡോക്ടറെ കാണാനായിരുന്നു യാത്ര. ഈ യാത്ര പക്ഷേ, അവര്‍ക്ക് പൂര്‍ത്തിയാക്കാനായില്ല. ഏനാത്ത് പുതുശ്ശേരി മാര്‍ത്തോമ പള്ളിക്കു സമീപമുണ്ടായ അപകടത്തില്‍ മൂവരും മരണപ്പെട്ടു. രാജശേഖരഭട്ടതിരി (66), ശോഭ (62) എന്നിവര്‍ സംഭവസ്ഥലത്തും നിഖില്‍രാജ് (ബാലു-32) ആശുപത്രിയിലുമാണ് മരിച്ചത്.

അച്ഛനമ്മമാര്‍ക്കൊപ്പം ഏകമകനും അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയുടെ നടുക്കത്തിലാണ് മടവൂര്‍ ഗ്രാമം. മടവൂര്‍ കളരിയില്‍ ഭദ്രകാളിക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ചാങ്ങയില്‍ക്കോണം വലംപിരിപിള്ളിമഠത്തില്‍ രാജശേഖരഭട്ടതിരി. ഈ നിലയില്‍ ഗ്രാമവാസികള്‍ക്കെല്ലാം സുപരിചിതനാണിദ്ദേഹം. ബുധനാഴ്ച ക്ഷേത്രത്തില്‍ പകരം ശാന്തിക്കാരനെ ഏര്‍പ്പാടാക്കിയശേഷമായിരുന്നു ഭട്ടതിരിയുടെയും കുടുംബത്തിന്റെയും യാത്ര. ഭട്ടതിരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് നിരീക്ഷണ ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അപകടം നടന്നതിന് രണ്ട് കിലോമീറ്ററിനപ്പുറം ശോഭയുടെ സഹോദരിയും കുടുംബവും താമസിക്കുന്നുണ്ട്. മൂവരും പ്രഭാതഭക്ഷണത്തിനായി ഇവിടെയെത്തുമെന്ന് ശോഭ സഹോദരിയെ അറിയിച്ചിരുന്നു. ഭക്ഷണമുണ്ടാക്കി കാത്തിരുന്ന അവരെ തേടിയെത്തിയത് പ്രിയസഹോദരിയുടെയും കുടുംബത്തിന്റെയും ദുരന്തവാര്‍ത്തയായിരുന്നു.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ വിസ്റ്റിയോണ്‍ എന്ന സ്ഥാപനത്തിലാണ് നിഖില്‍രാജ് ജോലി ചെയ്തിരുന്നത്. തിരുവനന്തപുരത്ത് താമസിച്ചാണ് ജോലിക്ക് പോകുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ കോട്ടയം തിരുവഞ്ചൂര്‍ താത്തിക്കര ഇല്ലത്ത് രേഖാ നാരായണന്‍ തിരുവനന്തപുരത്ത് എന്‍വെസ്റ്റ് നെറ്റില്‍ ജോലി ചെയ്യുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ രേഖ തിരുവഞ്ചൂരിലെ കുടുംബവീട്ടില്‍ വിശ്രമത്തിലായിരുന്നു. അച്ഛനെ ഡോക്ടറെ കാണിക്കാന്‍പോകാന്‍വേണ്ടി നിഖില്‍രാജ് ചൊവ്വാഴ്ച രാത്രിയിലാണ് തിരുവനന്തപുരത്തുനിന്ന് മടവൂരിലെ വീട്ടിലെത്തിയത്. ബുധനാഴ്ച രാവിലെ ഭട്ടതിരിയും കുടുംബവും കാറില്‍ കയറി പോകുന്നത് അയല്‍വാസികള്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ദുരന്തവാര്‍ത്ത അവരെ തേടിയെത്തി. ഇതോടെ പലരും മഠത്തിനു സമീപമെത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം ബന്ധുക്കളെത്തി വീട് തുറന്നതിനുശേഷമാണ് നാട്ടുകാരും ഇവിടേക്കെത്തിയത്. പരസ്പരം ആശ്വസിപ്പിക്കാന്‍ പാടുപെടുന്നവരെയാണ് പിന്നീട് ഇവിടെ കണ്ടത്.

അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

ഏനാത്ത്: പുതുശ്ശേരി ജങ്ഷന് സമീപമുണ്ടായ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്. വലിയ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയ്യെടുത്തത്. ഈസമയം അധികം വാഹനങ്ങള്‍ റോഡില്‍ ഉണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

അടുത്ത വീടുകളില്‍നിന്നു കമ്പിപ്പാര പോലുള്ള ആയുധങ്ങള്‍ കൊണ്ടുവന്ന് കാര്‍ വെട്ടിപ്പൊളിച്ചു. ആദ്യം ശോഭയെയാണ് പുറത്തിറക്കിയത്. തുടര്‍ന്ന് നിഖില്‍ രാജിനെയും. അവസാനമാണ് രാജശേഖര ഭട്ടതിരിയെ പുറത്തിറക്കാനായത്. വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ പുറത്തിറക്കാന്‍ ഏറെ പ്രയാസപ്പെട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രാജശേഖര ഭട്ടതിരിയും ഭാര്യ ശോഭയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. നിഖില്‍ രാജിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ വേഗത്തില്‍ ആംബുലന്‍സിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലേക്ക് പോകുംവഴി നിഖില്‍ രാജും മരിച്ചു. അടൂരിലെ അഗ്‌നിരക്ഷാ സേനയും ഏനാത്ത് പോലീസും സ്വകാര്യ ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

വളവ് തിരിഞ്ഞില്ല; കാര്‍ നേരേ ഇടിച്ചുകയറി

രാജശേഖര ഭട്ടതിരിയും കുടുംബവും സഞ്ചരിച്ച കാര്‍ അടൂര്‍ ഭാഗത്തേക്കുവരുകയായിരുന്നു. ഈ വാഹനത്തിലേക്ക് എതിര്‍ദിശയില്‍വന്ന കാര്‍ വളവില്‍ തിരിയാതെ നേരേ ഇടിച്ചുകയറുകയായിരുന്നെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളിലുണ്ട്.അതിവേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വാഹനാപകടത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

കിളിമാനൂര്‍: ഏനാത്ത് അപകടത്തില്‍ മരിച്ച അച്ഛനും അമ്മയ്ക്കും മകനും നാടിന്റെ പ്രണാമം.

മടവൂര്‍ ചാങ്ങയില്‍ക്കോണം വലംപിരിപിള്ളി മഠത്തില്‍ രാജശേഖര ഭട്ടതിരി(66), ഭാര്യ ശോഭ(62), ഏക മകന്‍ നിഖില്‍രാജ്(32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറിന് വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറയില്‍ നിന്നുള്ളവര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

മരിച്ച നിഖില്‍രാജിന്റെ ഭാര്യ രേഖ നാരായണന്‍ ഉള്ളിലുറയുന്ന സങ്കടവുമായി വിടനല്‍കുന്ന കാഴ്ച കൂടിനിന്നവരുടെയെല്ലാം കണ്ണ് നനയിച്ചു. തുടര്‍ന്ന് ഏഴുമണിയോടെ മൂവര്‍ക്കും അടുത്തടുത്തായി ഒരുക്കിയ ചിതയില്‍ സമുദായാചാരപ്രകാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

അപകടം തുടര്‍ക്കഥ, എന്നിട്ടും വേഗം നിയന്ത്രിക്കാന്‍ നടപടിയില്ല....

ഏനാത്ത്: എം.സി.റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിയിട്ടും വേഗം നിയന്ത്രിക്കാന്‍ സംവിധാനമില്ല. ഈ റോഡിലുണ്ടായ അപകടങ്ങളില്‍ മിക്കതും അതിവേഗമാണ് കാരണമെന്ന് അധികൃതരും ശരിവെക്കുക്കുന്നു. ഇത് നിയന്ത്രിക്കാനുള്ള ഒരുനടപടിയും ഉണ്ടാകുന്നില്ല എന്നതാണ് സത്യം.

കെ.എസ്.ആര്‍.ടി.സി. ബസും ലോറികളും കൂട്ടിയിടിച്ച് 28 പേര്‍ക്ക് പരിക്കേറ്റത് അടുത്തയിടെയാണ്. കുളക്കടയില്‍ കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു കാറിലിടിച്ച് കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചത് ഒരാഴ്ചമുമ്പാണ്. 2018 മുതല്‍ 2022 വരെ 116 അപകടങ്ങളാണ് ഉണ്ടായത്. 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏനാത്ത് മുതല്‍ കിളിവയല്‍ ഭാഗത്ത് വരെയുള്ള ഭാഗത്തെ അപകടങ്ങളുടെ കണക്കാണിത്.

പേരിനുണ്ട് എല്ലാ സംവിധാനവും

എം.സി. റോഡില്‍ നടക്കുന്ന വാഹനാപകടങ്ങളും അതുമൂലമുണ്ടാകുന്ന മരണനിരക്കും കുറച്ച് മാതൃകാപാതയായി മാറ്റുകയായിരുന്നു സുരക്ഷാ ഇടനാഴി പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതിനായി അതിവേഗം കുറയ്ക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, അലക്ഷ്യവും അപകടകരവുമായ ഓവര്‍ടേക്കിങ്, റെയ്‌സിങ്, സിഗ്‌നല്‍ ലംഘനം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിങ്, ഗതാഗത തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പാര്‍ക്കിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ പോലീസ് കര്‍ശനനടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. അതൊക്കെ നടക്കുന്നുണ്ടെന്ന് പറയുമ്പോഴും അപകടങ്ങള്‍ക്ക് കുറവൊന്നുമില്ല.

ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറി (ടി.ആര്‍.എല്‍.) നടത്തിയ പഠനത്തില്‍ റോഡരികിലെ പോലീസ് സാന്നിധ്യം അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എം.സി. റോഡിലെ പോലീസ് സ്റ്റേഷന്‍ തലത്തില്‍ വാഹനങ്ങള്‍ നല്‍കിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയ പോലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്.

മോട്ടോര്‍വെഹിക്കിള്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്ക് ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇതില്‍ പലതും നടപ്പാക്കിയെങ്കിലും അപകടവും തുടരുന്നു.

Content Highlights: three of a family dies in a car accident in enathu adoor pathanamthitta

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented