കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന്‌ യുവാക്കൾ തിരയിൽപ്പെട്ട് മരിച്ചു;ഒരാളുടെ നില ഗുരുതരം


തിരയിൽ പെട്ട് മരിച്ച ആനന്ദ്‌ (വലത്ത്)

ആലപ്പുഴ: അന്ധകാരനഴി ബീച്ചിലും ചെല്ലാനത്തുമായി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന്‌ യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം ശാന്തിപുരം അമ്പാടിയില്‍ ചന്ദ്രന്റെയും തങ്കമ്മയുടെയും മകന്‍ ആകാശ് (26), എരമല്ലൂര്‍ പാണപറമ്പ് ശിവശങ്കരന്റെ മകന്‍ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയില്‍ തിരയില്‍പെട്ട്‌ മരിച്ചത്. എഴുപുന്ന മുണ്ടുപറമ്പിൽ മധുവിൻ്റെ മകൻ ആശിഷ് (18) ആണ് ചെല്ലാനത്ത് അപകടത്തില്‍ മരിച്ചത്. ചങ്ങനാശേരി സ്വദേശി അനൂപി (25)നെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു രണ്ട് അപകടങ്ങളും ഉണ്ടായത്

തുറവൂരിലെ സാരഥി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരായ ആകാശും ആനന്ദും അനൂപും ശ്രീരാജും ഒന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് 5.45 നാണ് നാലുപേരും അന്ധകാരനഴി ബീച്ചിലെത്തിയത്. ബീച്ചില്‍ നിന്ന് തെക്കുമാറി ശ്രീരാജ് ഒഴികെയുള്ള മൂന്നു പേരും കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു. ശ്രീരാജ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

ആദ്യം ആകാശിനെയാണ് കരയ്‌ക്കെത്തിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പട്ടണക്കാട് സി.ഐ. ആര്‍.എസ്.ബിജു, എസ്.ഐ.മിഥുന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. അല്‍പസമയത്തിനു ശേഷം ആനന്ദിനെയും അനൂപിനെയും കിട്ടി. മൂന്ന് പേരെയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ആനന്ദും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അനൂപിനെ വണ്ടാനം മെഡിക്കല്‍ കോജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴ് പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്ത് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപെട്ട ആശിഷിനെ രക്ഷപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: Andhakaranazhi, Alappuzha, drowned and died

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented