പാലക്കാട്: തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്.

മാവോവാദികള്‍ ഇവിടെ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. തണ്ടര്‍ബോള്‍ട്ട്‌ നടത്തിയ വെടിവെപ്പിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടത്.

മരിച്ചവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്‌ സൂചന. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ തന്നെ പോലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉള്‍വനത്തില്‍ ഇപ്പോഴും വെടിവെപ്പ് തുടരുന്നുണ്ടെന്നാണ് വിവരം. കൂടുതല്‍ സംഘത്തെ പോലീസ് ഈ ഭാഗത്തേക്ക് അയച്ചിട്ടുണ്ട്.

Content Highlights: Three Maoists shot dead in Palakkad