പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ കാറിടിച്ച് ദമ്പതിമാരും സഹോദരനും മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഷാജഹാന്‍, മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 

മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലും പെരുമ്പാവൂര്‍ സാഞ്ചോ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുന്നു.

Content Highlights: Three Killed in Perumbavoor accident