സ്‌ഫോടനത്തിൽ തകർന്ന ഓട്ടോറിക്ഷ
പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് ഗുഡ്‌സ് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് മൂന്ന് മരണം. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ (11) എന്നിവരാണ് മരിച്ചത്. ഇവരുടെ അഞ്ചു വയസ്സുള്ള ഷിഫാന (5) എന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുഹമ്മദ് ഭാര്യയേയും മക്കളേയും ഓട്ടോയ്ക്ക് ഉള്ളിലാക്കി തീവെച്ചശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്‍റെ നിഗമനം. ജാസ്മിന്റെ വീടിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. ഓട്ടോ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തീപടര്‍ന്നതിന് പിന്നാലെ ഓട്ടോയില്‍ പൊട്ടിത്തെറിയുണ്ടായി.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജാസ്മിനും മകളും മരിച്ചു. മുഹമ്മദിന്റെ മൃതദേഹം സമീപത്തെ കിണറില്‍ നിന്നാണ് ലഭിച്ചത്. തീ പിടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.
Also Read
ഇവരുടെ മറ്റൊരു കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലുള്ളത്. കുറേക്കാലമായി മത്സ്യകച്ചവടവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടായിരുന്നു മുഹമ്മദ് ഉണ്ടായിരുന്നത്.
Content Highlights: Three killed in Malappuram Goods Auto blas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..