കോഴിക്കോട്: തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ഒന്നരവയസുകാരിയായ കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ബീഹാറില്‍ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. 

കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക, ഡ്രൈവര്‍ മംഗളൂരു സ്വദേശി മലയാളിയായ സ്റ്റെനി എന്നിവരാണ് മരിച്ചത്. 

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ നിസാമാബാദില്‍ വെച്ച് ട്രക്ക് ഇടിക്കുകയായിരുന്നു.കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയെയും ഗുരുതര പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. ബിഹാറിലെ സ്‌കൂളില്‍ അധ്യാപകരായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. 

Content Highlight: Three Keralites killed in road accident at Telangana