-
കോഴിക്കോട്: കേസില്‍ മാപ്പുസാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചുവെന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലന് ഷുഹൈബ്. താന്‍ മാപ്പുസാക്ഷിയാകില്ലെന്നും അലന് പറഞ്ഞു. മൂന്ന് മണിക്കൂര്‍ നേരത്തെ പരോള്‍ ലഭിച്ച് കോഴിക്കോട്ട് എത്തിയപ്പോഴായിരുന്നു പ്രതികരണം.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ള അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതിയായ അലന് ഷുഹൈബിന് മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ ലഭിച്ചത്. രാവിലെ 10.30-ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിച്ചു. കേസില്‍ മാപ്പ് സാക്ഷിയാകാന്‍ എന്‍.ഐ.എ. നിര്‍ബന്ധിച്ചുവെന്നും അവര്‍ ഓഫര്‍ വെച്ചുവെന്നും അലന് മാധ്യമങ്ങളോട് പറഞ്ഞു.
വലിയ പോലീസ് സന്നാഹത്തോടെ കനത്ത സുരക്ഷയിലാണ് അലനെ കോഴിക്കോട് കൊണ്ടു വന്നത്. ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അലനേയും താഹയേയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് പിന്നീട് എന്‍.ഐ.എ. ഏറ്റെടുക്കുകയായിരുന്നു.
content highlights: Three hour parol for Alan Shuhaib
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..