ബൈക്ക് ടെട്രാപോഡിലേക്ക് ഇടിച്ച് കയറി; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു


സുധീർ, അൽഅമീൻ, മാഹിൻ

കൊല്ലം: കൊല്ലം താന്നിയില്‍ വാഹനപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. പരവൂര്‍ ചില്ലയ്ക്കല്‍ കോങ്ങാല്‍ സ്വദേശികളായ അല്‍അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ താന്നി ബീച്ചിനു സമീപമാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍കയറാതിരിക്കാന്‍ പാതയുടെ വശങ്ങളില്‍ വച്ചിരിക്കുന്ന ടെട്രാപോഡിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലര്‍ച്ചെ പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ട് പരിക്കേറ്റു കിടന്നവരെ കണ്ടത്.

വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോകുന്ന ഇവര്‍ രാത്രി മത്സ്യബന്ധനം കഴിഞ്ഞു മടങ്ങും വഴി അപകടത്തില്‍ പെട്ടതാണെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണമാരംഭിച്ചു.

Content Highlights: Three died when a bike hit into tetrapod in Kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented