തിരൂരില്‍ വീടിന് സമീപത്തെ കുളത്തില്‍വീണ് മൂന്നും നാലും വയസ്സുള്ള കുട്ടികള്‍ മരിച്ചു


അമൻ സയിൻ, റിയ ഫാത്തിമ

തിരൂര്‍: മലപ്പുറം തിരൂരില്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്നും നാലും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. അമന്‍ സയിന്‍ (3), റിയ ഫാത്തിമ (4) എന്നിവരാണ് മരിച്ചത്. തിരൂര്‍ ഫയര്‍‌സ്റ്റേഷന് സമീപം തൃക്കണ്ടിയൂരിലാണ് ദാരുണമായ സംഭവം.

അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം ഉള്ളത്. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോള്‍ അങ്ങോട്ടേക്കെത്തിയില്ലെന്ന് വിവരം ലഭിച്ചു. പിന്നീടാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തില്‍ കണ്ടെത്തിയത്. കുളത്തിന് ഗെയ്റ്റ് ഉണ്ടായിരുന്നതായാണ് വിവരം.



തൃക്കണ്ടിയൂര്‍ എല്‍ഐസിക്ക് പിന്നില്‍ കാവുങ്ങപറമ്പില്‍ നൗഷാദിന്റേയും നജ്‌ലയുടേയും മകനാണ് അമന്‍ സയിന്‍.പാറപ്പുറത്ത് ഇല്ലത്ത് വീട്ടില്‍ റഷീദിന്റെയും റഹിയാനത്തിന്റെയും മകളാണ് റിയ ഫാത്തിമ.

രണ്ടു കുട്ടികളുടേയും മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

Content Highlights: Three and four-year-old children died after falling into a pond near their home in Tirur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented