ജോസഫ് ജോണിന്റെ മകൾ, ഭീഷണിക്കത്ത് | Image courtesy: Mathrubhumi news screengrab
കൊച്ചി: പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിക്കത്ത് അയച്ച് പിതാവിന്റെ പേരും നമ്പറും കൊടുത്തത് അദ്ദേഹത്തെ കുടുക്കാന്‍ മനഃപൂര്‍വം ആരോ ചെയ്തതാണെന്ന് മകള്‍. പോലീസ് എത്തി കൈയക്ഷരം പരിശോധിക്കുകയും മറ്റ് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതായും മകള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. കലൂര്‍ സ്വദേശിയായ ജോസഫ് ജോണിന്റെ പേരാണ് കത്തിലുണ്ടായിരുന്നത്.
കത്തിലെ കൈയക്ഷരം തിരിച്ചറിയാം. ആരാണെന്നുള്ള കാര്യം പോലീസ് കണ്ടെത്തട്ടേയെന്നും മകള്‍ പറഞ്ഞു. ശത്രുതയോടെയാണ് പിതാവിന്റെ പേരില്‍ ഇങ്ങനെയൊരു കാര്യം ചെയ്തിരിക്കുന്നത്. മനസാ വാചാ അറിയാത്ത കാര്യമാണ്. സീനിയര്‍ സിറ്റിസണ്‍ ആയ ആളെ കുടുക്കാനാണ് അദ്ദേഹത്തിന്റെ പേരും അഡ്രസും ഫോണ്‍ നമ്പറുമടക്കം കൊടുത്തിരിക്കുന്നതെന്നും മകള്‍ പറഞ്ഞു.
പള്ളിയിലെ ഫാമിലി യൂണിറ്റുമായി ബന്ധപ്പെട്ട് ഒരു കാറ്ററിങ് സ്ഥാപന ഉടമയുമായി തര്‍ക്കം ഉണ്ടായിരുന്നു. അയാളാണ് കത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ ആഴ്ച പിതാവുമായി ഇയാള്‍ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് തനിക്ക് കാണിച്ചു തരാമെന്ന് അയാള്‍ പറഞ്ഞിരുന്നു. അതിന്റെ ബാക്കിയായിട്ടായിരിക്കും ഈ കത്തെഴുതി അങ്ങോട്ട് അയച്ചത്. പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ജോസഫ് ജോണിന്റെ മകള്‍ പറഞ്ഞു.
അതേസമയം, പള്ളി കമ്മിറ്റിയിലെ തര്‍ക്കത്തിന്റെ പേരില്‍ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്ന് ജോസഫിന്റെ മകള്‍ ആരോപണം ഉന്നയിച്ച മഞ്ചാടിക്കല്‍ സേവ്യര്‍ പറഞ്ഞു. ചെറിയ തര്‍ക്കങ്ങളൊക്കെ ഉണ്ടായിരുന്നു. അത് കഴിഞ്ഞിട്ട് രണ്ടാഴ്ചയോളമായി. ഇത്രയും ചെറിയ തര്‍ക്കത്തിന് ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമില്ലെന്നും സേവ്യര്‍ പറഞ്ഞു. കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് പോലീസ് വിളിച്ചിരുന്നുവെന്നും രണ്ടുതവണ വീട്ടിൽവന്ന് അന്വേഷിച്ചതായും സേവ്യര്‍ പറഞ്ഞു.
Content Highlights: threat letter against narendra modi someone deliberately tried to trap my father says woman


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..