കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആക്രമണം: സുരക്ഷാജീവനക്കാരുടെ അഭിഭാഷകയ്ക്ക് ഭീഷണി 


രാജി പുതുക്കുടി 

കോടതിയുടെ കോണിപ്പടിയില്‍ ഉണ്ടായിരുന്നവരുടെ കൂട്ടത്തില്‍നിന്നാണ് ഭീഷണി ഉയര്‍ന്നതെന്നും നല്ല തിരക്കുണ്ടായതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്നും അഭിഭാഷക പറഞ്ഞു.

അഭിഭാഷക ബബില ഉമ്മർഖാൻ | Photo: Special Arrangement

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായ സുരക്ഷാ ജീവനക്കാരുടെ അഭിഭാഷകയ്ക്ക് ഭീഷണി. സുപ്രീംകോടതി അഭിഭാഷകയായ ബബിലാ ഉമ്മര്‍ഖാന് നേരെയാണ് കോഴിക്കോട് ജില്ലാ കോടതിയില്‍ വച്ച് ഭീഷണി ഉണ്ടായത്.

കയ്യും കാലും വെട്ടുമെന്നും ജോലി ചെയ്തത് കൊണ്ടാണ് മകള്‍ക്ക് കയ്യും കാലും നഷ്ടമായതെന്ന് വീട്ടുകാര്‍ ഫ്‌ളക്‌സ്‌ വെക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.

സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ കേസില്‍ സ്വകാര്യഹര്‍ജി നല്‍കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ചിലേക്ക് വരുമ്പോഴാണ് ഭീഷണി നേരിട്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

കോടതിയുടെ കോണിപ്പടിയില്‍ ഉണ്ടായിരുന്നവരുടെ കൂട്ടത്തില്‍നിന്നാണ് ഭീഷണി ഉയര്‍ന്നതെന്നും നല്ല തിരക്കുണ്ടായതിനാല്‍ ആളെ തിരിച്ചറിയാനായില്ലെന്നും അഭിഭാഷക പറഞ്ഞു.

പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോള്‍ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ തനിക്ക് ജീവന് ഭീഷണി ആകുമെന്ന കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചതായും ബബിലാ ഉമ്മര്‍ഖാന്‍ പറഞ്ഞു.

അതേസമയം സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ കുമാര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

കേസില്‍ സുരക്ഷാജീവനക്കാര്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയാണ് ഇനി കോടതി പരിഗണിക്കാനുള്ളത്. സി.സി.ടി.വി. ക്യാമറാ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നേരിട്ട് ഈ ദൃശ്യങ്ങള്‍ കോടതിയെ ഏല്‍പ്പിക്കണമെന്നും സുരക്ഷാ ജീവനക്കാരനെ ചവിട്ടിയ ചെരുപ്പ് ആയുധമായി കണക്കാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ ഇനി രണ്ടുപേരാണ് അറസ്റ്റിലാവാനുള്ളത്.

Content Highlights: threat against advocate who is appearing for kozhikode medical college security staffs


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented