മരിച്ച സുധീർ, അപകടത്തിൽ തകർന്ന വാഹനം
അരിമ്പൂര്‍(തൃശ്ശൂര്‍): തോറ്റംപാട്ട് തുള്ളല്‍ കലാകാരന്‍ വാഹനാപകടത്തില്‍ മരിച്ചു. കാരമുക്ക് ചിറയത്ത് ദാമോദരന്റെ മകന്‍ സുധീറാണ് (45) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ സംസ്ഥാന പാതയില്‍ അരിമ്പൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയ്ക്ക് സമീപത്തായിരുന്നു അപകടം.
തോറ്റംപാട്ട് കഴിഞ്ഞ് വടക്കാഞ്ചേരി വാല്‍ക്കുളമ്പിലേയ്ക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പാതയോരത്തെ സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഭാര്യ: ശ്രീജ. മക്കള്‍: ഗംഗാലക്ഷ്മി, ഗൗരി കൃഷ്ണ, ജയകൃഷ്ണന്‍, ശിവഗംഗ
Content Highlights: thottampattu thullal artist dies in road accident in arimboor thrissur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..