കളിക്കാന്‍പോയ ആ കുഞ്ഞുങ്ങള്‍ തിരിച്ചെത്തിയില്ല,മുങ്ങി മരണം, വേദനയണിഞ്ഞീ പാദുകങ്ങള്‍


ഫാത്തിമ റിയ, അമന്‍ സെയ്ന്‍

കുട്ടികൾ മുങ്ങിമരിച്ച പെരുംകൊല്ലൻ കുളത്തിനുസമീപം അവരുടെ ചെരുപ്പുകൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി, മുങ്ങിമരിച്ച ഫാത്തിമ റിയ, അമൻ സെയ്ൻ

തിരൂര്‍: കളിക്കാന്‍പോയ കുഞ്ഞുങ്ങള്‍ കുളത്തില്‍ മുങ്ങിമരിച്ചു. തിരൂര്‍ അഗ്‌നിരക്ഷാ ഓഫീസിനു സമീപം തൃക്കണ്ടിയൂരിലെ പഴയ റെയില്‍വേ ക്യാബിന് സമീപം പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ്-റഹിയാനത്ത് ദമ്പതിമാരുടെ മകള്‍ ഫാത്തിമ റിയ (മൂന്നര), ബന്ധു പരന്നേക്കാട് സ്വദേശി കാവുങ്ങപ്പറമ്പില്‍ നൗഷാദ്-നജ്ല ദമ്പതിമാരുടെ മകന്‍ അമന്‍ സെയ്ന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്.

തൃക്കണ്ടിയൂര്‍ അങ്കണവാടിക്കു സമീപത്തെ പെരിങ്കൊല്ലന്‍കുളത്തില്‍ ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് അപകടം. അങ്കണവാടി വിട്ട് തിരിച്ചെത്തിയതായിരുന്നു കുഞ്ഞുങ്ങള്‍. ഇവരുടെ വീട്ടില്‍നിന്ന് 20 മീറ്റര്‍ അകലെയാണ് കുളം.ഇരുവരുടെയും ചെരിപ്പുകള്‍ കുളത്തിലേക്കിറങ്ങാനുള്ള വഴിയിലുണ്ടായിരുന്നു. കുട്ടികളെ കാണാത്തതിനാല്‍ തിരഞ്ഞു പോയപ്പോഴാണ് കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നജ്ല പരന്നേക്കാട്ടുനിന്ന് അമന്‍ സെയ്‌നുമായി സ്വന്തം വീട്ടില്‍ വന്നതായിരുന്നു.

മുഹമ്മദ് ആദില്‍, മുഹമ്മദ് നാജില്‍ എന്നിവരാണ് മരിച്ച ഫാത്തിമ റിയയുടെ സഹോദരങ്ങള്‍. മൃതദേഹ പരിശോധനയ്ക്കുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

രണ്ടാഴ്ചയ്ക്കിടെ സമാനമായ രണ്ടാമത്തെ ദുരന്തമാണ് തിരൂരിലുണ്ടായത്. ഒക്ടോബര്‍ പത്തിന് നിറമരുതൂര്‍ കാളാട് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചതിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല.

മുങ്ങിമരണങ്ങള്‍ തുടരുന്നു; കണ്ണീര്‍ തോരാതെ തിരൂര്‍

തിരൂര്‍: അടിക്കടിയുണ്ടാകുന്ന മുങ്ങിമരണങ്ങള്‍ തിരൂരിലും പരിസരപ്രദേശങ്ങളിലും കണ്ണീര്‍പുഴയൊഴുക്കുന്നു. ശനിയാഴ്ച തൃക്കണ്ടിയൂരില്‍, കളിക്കാന്‍ വീട്ടില്‍നിന്നിറങ്ങിയ രണ്ടു കുട്ടികളാണ് കുളത്തില്‍ മുങ്ങിമരിച്ചത്. അയല്‍വാസികളായ കുട്ടികളുടെ മരണം നാടിനെയാകെ ഞെട്ടിച്ചു.

നിറമരുതൂര്‍ കാളാട് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിട്ട് മൂന്നാഴ്ച തികയുന്നതേയുള്ളൂ. ഈ മാസം 10-നാണ് പന്ത്രണ്ടുവയസ്സുകാരായ സുഹൃത്തുക്കള്‍ മരിച്ചത്.

കാളാട് പള്ളിപ്പടി സ്വദേശി വെള്ളിയോട്ടുവളപ്പില്‍ സിദ്ദിഖിന്റെയും സാബിറയുടെയും മകന്‍ അജ്ലാന്‍ സിദ്ദീഖ്, കാളാട് പാലംപറമ്പില്‍ അബ്ദുള്‍ഷെരീഫിന്റെയും അസ്മയുടെയും മകന്‍ മുഹമ്മദ് അഷ്മില്‍ എന്നിവരാണു മരിച്ചത്.

കഴിഞ്ഞ മേയ് 31-ന് സൈക്കിള്‍ സവാരിക്കിടെ കുളത്തിലേക്കുവീണ് തിരൂര്‍ കോട്ട് പഴങ്കുളങ്ങര മുച്ചിരിപറമ്പില്‍ രാജേഷിന്റെയും റീമയുടെയും മകന്‍ ആകാശ് (12) മരിച്ചിരുന്നു. വീട്ടിലേക്ക് സൈക്കിള്‍ ചവിട്ടി പോകുന്നതിനിടെ ബാലന്‍സ് തെറ്റി വീടിനുസമീപത്തെ കുളത്തിലേക്ക് സൈക്കിള്‍ മറിഞ്ഞുവീഴുകയായിരുന്നു.

ദുരന്തങ്ങള്‍ അടിക്കടിവന്നിട്ടും ഇതു തടയാന്‍ യാതൊരു ശ്രമവും നടക്കുന്നില്ല. ചുറ്റുമതിലില്ലാതെ റോഡരികിലിപ്പോഴും നിരവധി കുളങ്ങളുണ്ട്.

ശനിയാഴ്ചത്തെ അപകടമറിഞ്ഞ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, നഗരസഭാധ്യക്ഷ എ.പി. നസീമ, സി.പി.എം. ഏരിയാസെക്രട്ടറി അഡ്വ. പി. ഹംസക്കുട്ടി, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി.

Content Highlights: Those children who went to play did not come back, drowned died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented