ഞാന്‍ ചെയ്ത തെറ്റെന്തെന്ന് ഐസക്ക്; ഇ.ഡിക്കെതിരേ ഹര്‍ജിയുമായി ഐസക്കും  എം.എല്‍.എമാരും


വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇഡി പ്രവര്‍ത്തിക്കുന്നത്.

ഹൈക്കോടതി,തോമസ് ഐസക്ക്

കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഭരണപക്ഷ എം.എല്‍.എമാരും തോമസ് ഐസക്കും. താന്‍ ചെയ്ത കുറ്റമെന്താണെന്ന് നോട്ടീസില്‍ പോലും പറയാതെയാണ് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇ.ഡി. അധികാര പരിധി ലംഘിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. കിഫ്ബിയും താനും ഫെമ നിയമത്തിന്റെ എന്ത് ലംഘനമാണ് നടത്തിയതെന്നും തുടര്‍ നടപടികള്‍ നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടുണ്ട്.

ഇ.ഡിക്കെതിരേ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി ഭരണപക്ഷ എം.എല്‍.എമാരും ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. കെ.കെ ശൈലജ, ഇ.ചന്ദ്രശേഖരന്‍, ഐ.ബി. സതീഷ്, എം.മുകേഷ്, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഇ.ഡി. അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നും അധികാര പരിധി ലംഘിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കിഫ്ബി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇനിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഇതെല്ലാം തടസ്സപ്പെടുത്താനാണ് ഇ.ഡിയുടെ ശ്രമം. മാത്രമല്ല കിഫ്ബി സംബന്ധമായ രേഖകളെല്ലാം വിളിച്ച് വരുത്തുന്നു. ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കുകയും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇ.ഡി. പ്രവര്‍ത്തിക്കുന്നത്. ഇ.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഹര്‍ജികളിലും നാളെ കോടതി പരിഗണിക്കും.

Content Highlights: Thomas Issac and MLA's File affidavit in highcourt against ED


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented